തരംഗം തീർക്കാൻ വീണ്ടും ഷവോമി

ഷവോമി ഫാബ്​ലെറ്റ്​ ശ്രേണിയിലുള്ള ഫോൺ എം.​െഎ മാക്​സ്​2 വിപണിയിലിറക്കി. ഉയർന്ന ശേഷിയിലുള്ള ബാറ്ററിയും സോണിയുടെ സെൻസറോട്​ കൂടിയ കാമറയുമാണ്​ ഫോണി​​െൻറ പ്രധാന പ്രത്യേകതകൾ. ജൂലൈ 20 മുതൽ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമായി തുടങ്ങും. ഷവോമിയുടെ വെബ്​സൈറ്റ്​ വഴിയും സ്​റ്റോറുകൾ വഴിയും പുതിയ ഫോൺ വാങ്ങാൻ സാധിക്കും.

6.44 ഇഞ്ച്​ വലിപ്പമുള്ള മികച്ച​ ഡിസ്​പ്ലേയാണ്​ ഫോണിന്​ നൽകിയിരിക്കുന്നത്​. എം.​െഎ.യു.​െഎ 8 അധിഷ്​ഠിതമാക്കി പ്രവർത്തിക്കുന്ന ആൻഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഗോറില്ല ഗ്ലാസി​​െൻറ സുരക്ഷിതത്വം ഫോണിന്​ ലഭ്യമാണ്​. 4 ജി.ബിയാണ്​ റാം 64 ജി.ബി മെമ്മറി. 12 മെഗാപിക്​സലി​േൻറതാണ ്​ പിൻകാമറ. ഇതിനൊപ്പം ഡ്യൂവൽ എൽ.ഇ.ഡി ഫ്ലാഷും ​നൽകിയിരിക്കുന്നു. സോണിയുടെ ​െഎ.എം.എക്​സി​​െൻറ സെൻസറാണ്​ കാമറയുടെ പ്രധാന പ്രത്യേകത. അഞ്ച്​ മെഗാപിക്​സലി​​െൻറ മുൻ കാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ 60 ശതമാനത്തിൽ കൂടുതൽ ചാർജ്​ കയറുന്ന ക്യൂക്ക്​ ചാർജ്​ സിസ്​റ്റമാണ്​ ഉള്ളത്​.  ഒര​ു ദിവസം വരെ നിൽക്കുന്ന ബാറ്ററിയാണ്​ ഫോണി​ന്​. വില 16,999 രൂപ.

15,000 രൂപക്ക്​ മുകളിലുള്ള മിഡ്​റേഞ്ച്​ സ്​മാർട്ട്​ ഫോണുകളാണ്​ നിലവിൽ ഇന്ത്യയിൽ തരംഗം തീർക്കുന്നത്​. ഇത്​ മുന്നിൽ കണ്ടാണ്​ ​മാറ്റങ്ങളോ​ടെ എം.​െഎ മാക്​സ്​ 2നെ വീണ്ടും വിപണിയിൽ​ എത്തിച്ചിരിക്കുന്നത്​.

Tags:    
News Summary - Xiaomi Mi Max 2 launched in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.