റെഡ്​ മീ 4 സീരിസ് ഫോണുകൾ വിപണിയിൽ

ബീജിങ്​: റെഡ്​ മീ 4, റെഡ്​ മീ 4A എന്നീ രണ്ട്​ ഫോണുകൾ സിയോമി​ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ്​ ഫോൺ നിരയിലേക്കുള്ള സിയോമിയുടെ ഫോണുകളാണ്​ പുതിയ 4 സീരിസിലുള്ളത്​. വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും ഫോൺ ലഭ്യമായി തുടങ്ങും.
 
റെഡ്​ മീ 4ന്​ രണ്ട്​ വേരിയൻറുകളുണ്ടാകും, റെഡ്​ മീ 4, റെഡ്​ മീ 4 പ്രൈമും. ഇരു ഫോണുകളിലും പുതിയ കർവഡ്​ ഡിസ്​പ്ലേയാണ്​ ഉണ്ടാവുക. ഹൈബ്രിഡ്​ സിം സ്ലോട്ട്​, പുതിയ മാർഷല്ലോ ഒാ​പ്പറേറ്റിങ്​ സിസ്​റ്റം. ഗോൾഡ്​, സിൽവർ,​ േഗ്ര, നിറങ്ങളിൽ ഫോൺ ലഭ്യമാകും.

5 ഇഞ്ച്​ ഡിസ്​പ്ലേയുമായാണ്​ റെഡ്​ മീ 4 എത്തുന്നത്​. ഒക്​​ടാകോർ സ്​നാപ്​ഡ്രാഗൺ പ്രോസസറാണ്​ ഇതിന്​ കരുത്ത്​ പകരുന്നത്​. 2 ജി.ബി റാം, 16 ജി.ബി ​െമമ്മറി എന്നിവയുമുണ്ടാകും. 13 മെഗാപിക്​സലി​െൻറ പിൻ കാമറയും 5 മെഗാപിക്​സലി​െൻറ മുൻകാമറയുമായുമാണ്​ റെഡ്​ മീ നോട്ട്​ 4നുള്ളത്​. എല്ലാവിധ പുതിയ കണ്​ക്ഷൻ ഫീച്ചേഴ്​സും ഫോണിൽ ലഭ്യമാകും. 4100mah മികച്ച ബാറ്ററിയുമായാണ്​ ഫോണെത്തുന്നത്​.

റെഡ്​ മീ 4 ​ൈപ്രം 5 ഇഞ്ച്​ ഡിസ്​പ്ലേ, 2GHZ ​െൻറ ഒക്​ടാകോർ സ്​നാപ്പ്​ ​ഡ്രാഗൺ  പ്രോസസർ, 3 ജി.ബി റാം, 32 ജി.ബി റാം (ഇത്​ 128 ജി.ബിറാം വരെ ദീർഘിപ്പിക്കാം) എന്നിവയുമുണ്ടാകും.

റെഡ്​ മീ 4A മികച്ച ഫീച്ചറുകളുമായി ത​ന്നെയാണ്​ രംഗത്തെത്തുന്നുത്​. 5 ഇഞ്ച്​ ഡിസ്​പ്ലേയും 1.4 Ghz​െൻറ കോഡ്​ കോർ പ്രോസസർ 2ജി.ബി റാം 16 ജി.ബി റോം എന്നിവയുമുണ്ടാകും. 13 മെഗാപിക്​സലി​െൻറ പിൻകാമറയും, 5മെഗാപിക്​സലി​െൻറ മുൻകാമറയും ഫോണിനുണ്ടാവും. 3125mAh​െൻറ ബാറ്ററിയാണ്​ ഫോണിനുണ്ടാവുക​.

റെഡ്​ മീ 4ന്​ എകദേശം 7000 രൂപയും 4Aക്ക്​ 5000 രൂപയുമാവും ഇന്ത്യൻ വിപണിയിലെ ഫോണി​കളുടെ  വില.

Tags:    
News Summary - Xiaomi Redmi 4, Redmi 4A Launched: Price, Release Date, Specifications, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.