ഷവോമിയുടെ അഡാറ്​ ഫോൺ ഇന്ന്​ ലോഞ്ചിങ്​; പ്രതീക്ഷയോടെ സ്​മാർട്ട്​ഫോൺ ലോകം

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ചരിത്രമായ റെഡ്​മി നോട്ട്​ 4​​​​െൻറ പുതിയ മോഡൽ റെഡ്​മി നോട്ട്​ 5 ഇന്ന്​ ​ലോഞ്ച്​ ചെയ്യും. ഉച്ചക്ക്​ 12 മണിക്കാണ്​ ലോഞ്ചിങ്. ഷവോമിയെ ഇന്ത്യയി​െല നമ്പർ വൺ സ്​മാർട്ട്​ഫോൺ കമ്പനിയാക്കുന്നതിൽ മുഖ്യ പങ്ക്​ വഹിച്ച നോട്ട്​ 4 എന്ന മോഡലിൽ നിന്നും തീർത്തും വ്യത്യസ്​തമായ ഫീച്ചറുകളുമായാണ്​ നോട്ട്​ 5 അവതരിപ്പിക്കുന്നത്​.

 18:9 ഡിസ്​പ്ലേയും 5.99 ഇഞ്ച്​ സ്​ക്രീൻ വലിപ്പവും പുതിയ മോഡലിൽ ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്​. മുൻ മോഡലുകൾ പഴി​േകട്ട ഡിസ്​പ്ലേ ക്വാളിറ്റി വിഭാഗത്തെ കാര്യമായി പരിഗണിച്ചാണ്​ പുതിയ മോഡൽ ഇറക്കാൻ പോകുന്നത്​​. സ്​നാപ്​ ഡ്രാഗൺ 625 പ്രൊസസർ ഫോണിന്​ കരുത്ത്​ പകരും. ബാറ്ററി 4000 എം.എ.എച്ച് തന്നെയാവാനാണ്​ സാധ്യത. ആൻഡ്രോയ്​ഡ്​ ഒാറിയോ ഒാപറേറ്റിങ് സിസ്​റ്റത്തിൽ എം.​െഎ.യു.​െഎ 9 ലായിരിക്കും നോട്ട്​ 5​​​​െൻറ വരവ്​.​

നോട്ട്​ 4​ മോഡലുകളുടെ വില നിലവാരത്തിന്​ സമാനമായിരിക്കുമോ നോട്ട്​ 5​​​​െൻറ വില എന്നാണ്​ സ്​മാർട്ട്​ ഫോൺ ലോകം ഉറ്റുനോക്കുന്നത്​. 2ജി.ബി 32 ജി.ബി റാം മോഡലിന്​ 9999 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന്​ 12999 രൂപയുമായിരുന്നു നോട്ട്​ ​4​​​​െൻറ വില.

നോട്ട്​ 5​​​​െൻറ കൂടെ മറ്റൊരു മോഡൽ കൂടി ഇന്ന്​ അവതരിപ്പിച്ചേക്കും. റെഡ്​മി നോട്ട്​ 5 പ്രോ എന്ന മോഡലാണ്​ ഇന്ന്​ കൂടുതൽ ഫീച്ചറുകളുമായി പുറത്തിറക്കാൻ പോകുന്നത്​. പുതിയ സ്​നാപ്​ ഡ്രാഗൺ ക്വാൽകോം 636 പ്രൊസസറും ഡ്യുവൽ ക്യാമറ സെറ്റപ്പ്​, 18:9 സ്​ക്രീൻ റേഷ്യോ, എന്നിവയും നോട്ട്​ 5 പ്രോക്ക്​ കരുത്ത്​ പകരും. 15,000 രൂപയുടെ അകത്തായിരിക്കും പ്രോയുടെ വിലയെന്നും സൂചനയുണ്ട്​.

Tags:    
News Summary - Xiaomi redmi note 5 launch - technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.