പതിവ് തെറ്റിച്ചില്ല. ഷവോമി, നോട്ട് ഫോറിെൻറ പിൻഗാമിയായി അവതരിപ്പിച്ചത് ഒരു അഡാറ് ഫോൺ തന്നെ. കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി വരുന്ന റെഡ്മി നോട്ട് 5െൻറ വിലയും പ്രത്യേകതകളും കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോഞ്ചിങ് ചടങ്ങിൽ പെങ്കടുത്തവരും ഒപ്പം തത്സമയം ചടങ്ങ് വീക്ഷിച്ച ലോകത്താകമാനമുള്ള സ്മാർട്ഫോൺ ആരാധകരും.
നോട്ട് 4ൽ ഷവോമി ഫാൻസ് പറഞ്ഞ കുറവുകളെല്ലാം പരിഹരിച്ച് ഞെട്ടിപ്പിക്കുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 3ജി.ബി റാം 32 ജി.ബി ഇേൻറണൽ മോഡലിന് വെറും 9999 രൂപയും. 4 ജി.ബി 64 ജി.ബി വേരിയൻറിന് 11999 രൂപയുമാണ് വില. ഇത് നോട്ട് 4നേക്കാൾ കുറവുമാണ്.
f/2.2 അപർച്ചറോടുകൂടിയ 12 മെഗാപിക്സൽ സിംഗിൾ ക്യാമറയാണ് പിറകിൽ നൽകിയിരിക്കുന്നത്. എച്ച് ഡി ആർ അൽഗൊരിതം 1.25 മൈക്രോൺ പിക്സൽ സൈസ്, പിഡിഎഎഫ്, എൽഇഡി ഫ്ലാഷ് എന്നീ ഫീച്ചറുകളും ക്യാമറയെ മികവുറ്റതാക്കും. മുൻ മോഡലിനെ അപേക്ഷിച്ച് നോട്ട് 5 വളരെ മികച്ച ചിത്രങ്ങൾ നൽകുമെന്ന് ഷവോമി ഉറപ്പ് തരുന്നു.
5.99 ഇഞ്ച് വലിപ്പമുള്ള 18:9 സ്ക്രീൻ റേഷ്യോയോട് കൂടിയ ബേസൽ ലെസ് ഡിസ്പ്ലേയാണ് നോട്ടിന്. അത് ഫുൾ എച്ച് ഡി പ്ലസ് ആവുേമ്പാൾ നോട്ട് 4ലെ ഡിസ്പ്ലേ പരാതിക്കും പരിഹാരമാവും.
സ്നാപ്ഡ്രാഗൺ 625 പ്രെസസറാണ് മറ്റൊരു പ്രത്യേകത. ഇത് മികച്ചതും വേഗതയുമാർന്ന പെർഫോമൻസ് നൽകും. 4000 എംഎഎച്ച് ബാറ്ററി രണ്ട് ദിവസം നിലനിൽകുമെന്നാണ് അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.