വാഷിങ്ടൺ: ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്-ടോക് യു.എസിൽ നിരോധിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിക്-ടോക് നിരോധിക്കാൻ യു.എസ് ഒരുങ്ങുന്നത്. നേരത്തെ, ടിക്-ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
ഉടൻ തന്നെ ടിക്-ടോക് നിരോധിച്ച് ഉത്തരവിറക്കുമെന്ന് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിരോധന നീക്കമെന്ന് അധികൃതർ പറയുന്നു.
അതേസമയം, ട്രംപും മൈക്രോസോഫ്റ്റും തമ്മിലുള്ള പടലപ്പിണക്കത്തിന്‍റെ ഭാഗമായാണ് ടിക്-ടോക് നിരോധന നീക്കമെന്ന് ആരോപണമുണ്ട്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്-ടോക്കിന്‍റെ അമേരിക്കയിലെ പ്രവർത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനമേർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്.
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് ടിക്-ടോക്. 200 കോടിയിലേറെ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ടിക്-ടോക്കിന് 16.5 കോടിയോളം ഉപഭോക്താക്കളാണ് യു.എസിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.