തനതായ ശൈലിയിലും വ്യത്യസ്തയിലും യൂട്യൂബിൽ കണ്ടന്റുകൾ നിർമിക്കുന്ന പല പ്രമുഖ യൂട്യൂബർമാരെയും നമുക്ക് അറിയാമെങ്കിലും പ്രേക്ഷകർ അങ്ങേയറ്റം വരവേറ്റ 'ലിസിക്കി എന്ന യുട്യൂബെറെയാണ് രണ്ടു വർഷമായി പ്രേക്ഷകർ തിരയുന്നത്. ഒരു ചൈനീസ് ഗ്രാമീണ മേഖലയുടെ പശ്ചാത്തലത്തിൽ വിഡിയോകൾ ചെയ്യുന്ന ലിസിക്കി നിലവിൽ 17 .7 മില്യൺ സബ്സ്ക്രൈബർമാർ ഉള്ള യുട്യൂബ് ചാനലാണ് . ചാനൽ പാർട്ണർ കമ്പനിയുമായുള്ള നിയമപരമായ തർക്കം കോടതിയുടെ പരിഗണയിൽ നിൽക്കുന്നത് കൊണ്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യാത്തത് എന്നാണ് ലിസിക്കി തന്നെ വ്യക്തമാക്കിയിട്ടുള്ളത് .
കഴിഞ്ഞ 2 വർഷത്തോളമായി ഒരു വീഡിയോ അപ്പ്ലോഡുകളും ചാനലിൽ ഇല്ല.. സ്വന്തമായി പച്ചക്കറികളും, ധാന്യങ്ങളും, പഴങ്ങളുമെല്ലാം വളർത്തിയെടുത്ത് വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടാണ് ലിസിക്കി പ്രേക്ഷകർക്കിടയിൽ താരമായത്. ഒരോ വീഡീയോക്കും മില്യൺ കണക്കിന് വ്യൂസ് ആണ് ലിസിക്കിക്ക് ലഭിച്ചിരുന്നത്. ഒരു ചൈനീസ് ഗ്രാമത്തിലെ കൊച്ചുമകളും മുത്തശ്ശിയുമടങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ രണ്ടുപേരുടെയും അളവുറ്റ സ്നേഹത്തെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു ,അതുകൊണ്ടു തന്നെ മിക്ക വിഡിയോകളിലും നമുക്ക് രണ്ടു പേരെയും കാണാനായി സാധിക്കും. അത്രയധികം കൃത്യതയോടെയും നയന സുഖത്തോടെയുമാണ് ഓരോ വിഡിയോയും ആവർത്തന വിരസതയില്ലാതെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചൈനീസ് ഗ്രാമ ഭംഗിയും കാർഷിക സമ്പത്തും ലിസിക്കിയുടെ വീഡിയോയെ കൂടുതൽ സമ്പന്നമാക്കി.
പല രാജ്യങ്ങളിൽ നിന്നും പ്രേക്ഷകർ ഉള്ള ലിസിക്കിക്ക് മലയാളികളിലും ധാരാളം ഫാൻസുകളുണ്ട്. വീഡിയോയുടെ കമന്റ് ബോക്സിൽ ലിസിക്കിയുടെ തിരിച്ചുവരവിനായി അഭ്യർത്ഥിക്കുന്ന ധാരാളം കമെന്റുകൾ നമുക്ക് കാണാൻ സാധിക്കും. ഒറ്റ ഇരുപ്പിൽ തന്നെ മുഴുവനും കാണാൻ തോന്നുന്ന ചിത്ര സംയോജനവും സൗണ്ട് എഫക്റ്റും കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവമാണ് നൽകിയത് . ഓരോ വിഡിയോയിലും തന്റേതായ ശൈലി സൂക്ഷിച്ചിരുന്ന ലിസിക്കി 2020 ൽ തന്റെ തന്നെ സബ്സ്ക്രൈബേർസ് എണ്ണം മെച്ചപ്പെടുത്തി വേൾഡ് ഗിന്നസ് റെക്കോർഡ് പൊളിച്ചെഴുതി. ഒരു ഗ്രാമത്തിൽ താമസിക്കുന്ന പ്രതീതിയിൽ ഷൂട്ട് ചെയ്യുന്ന വീഡിയോ ഏതൊരാളെയും ഇൻസ്പയർ ചെയ്യുന്നതാണ്. നമുക്ക് പ്രതീക്ഷിക്കാം ലിസിക്കിയുടെ വരവിനായി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.