ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ സൈബർ സ്പേസ് കൈയടക്കിയിരിക്കുന്ന കാലമാണിത്. നിർമിതബുദ്ധി സാങ്കേതികവിദ്യ ജനകീയമായതോടെ വ്യാജന്മാരുടെ എണ്ണവും കൂടി. ഡീപ് ഫേക്കുകൾ വലിയ സെലിബ്രിറ്റികൾക്കുപോലും തലവേദനയായിരിക്കുന്നു. യഥാർഥമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോകളും സാമാന്യ വായനക്കാരെയും കാഴ്ചക്കാരെയും ആശയക്കുഴപ്പത്തിലാക്കുമ്പോൾ പുതിയ പ്രതിരോധവുമായി എത്തിയിരിക്കുകയാണ് മെറ്റ. എ.ഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചുള്ള സകല നിർമിതികളെയും പ്രത്യേകം അടയാളപ്പെടുത്താനുള്ള സാങ്കേതികവിദ്യ മെറ്റ ആവിഷ്കരിച്ചിരിക്കുന്നു.
നിങ്ങൾ ഫേസ്ബുക് ഉപയോഗിക്കുമ്പോൾ ധാരാളം ചിത്രങ്ങളും വിഡിയോകളും കണ്ടേക്കാം. അതിൽ പലതും എ.ഐയിലൂടെ വികസിപ്പിച്ചതായിരിക്കും. അവയെ പ്രത്യേകം തിരിച്ചറിയാൻ മുന്നറിയിപ്പ് എന്നനിലയിൽ ഇനിമുതൽ ലേബലുകൾ ഫേസ്ബുക്കിലുണ്ടാകും. ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ അപ്ലോഡ് ചെയ്യുന്ന എ.ഐ ചിത്രങ്ങൾക്കും ലേബല്‍ നല്‍കുമെന്ന് മെറ്റ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.
ഫേസ്ബുക്കിന്റെ സ്വന്തം എ.ഐ പ്ലാറ്റ്ഫോമുകള് നിര്‍മിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് ഇതിനകം കമ്പനി ലേബല്‍ നല്‍കുന്നുണ്ട്. അതേസമയം, ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകൾ വികസിപ്പിക്കുന്ന എഴുത്തുകള്‍ തിരിച്ചറിയാനും ലേബല്‍ ചെയ്യാനുമുള്ള സംവിധാനം ഇപ്പോഴുമില്ല. അക്കാര്യം നിക്ക് ക്ലെഗ് തുറന്നു സമ്മതിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.