ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, പാക്ക്ഡ് ഫുഡ്സ്, പേഴ്സണൽ കെയർ, ബേബി, പെറ്റ് കെയർ ഉത്പന്നങ്ങളിൽ വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ച് ആമസോൺ.ഇൻ. ആമസോണിന്റെ സൂപ്പർ വാല്യൂ ഡേയ്സ് ഓഫറിന്റെ ഭാഗമായി 45 ശതമാനം വരെയാണ് വിലക്കുറവ്. ഫെബ്രുവരി ഏഴ് വരെയാണ് ഈ ഓഫറുള്ളത്. ഫ്രഷ് ഗ്രോസറി ഉത്പന്നങ്ങൾ ഒരു രൂപയ്ക്ക് മുതൽ സ്വന്തമാക്കാം. പ്രൈം അംഗത്വം ഉള്ളവർക്ക് ഡെലിവറി സൗജന്യമാണ്.
ആശീർവാദ്, സഫോള, ഫിയാമ, എൽഓറിയൽ, ഡാബർ, കാഡ്ബറി, കെല്ലോഗ്, മദർ ഡയറി തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ഈ ഓഫർ കാലയളവിൽ നിങ്ങളുടെ വീട്ടിലെത്തും. ആക്സിസ് ബാങ്കിന്റെ ഡബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഏഴാം തീയ്യതി വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഇതോടൊപ്പം നേടാം. 2500 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്കാണ് ആക്സിൻസ് കാർഡിൽ ഈ ഓഫർ ലഭിക്കുക.
ഗ്രോസറി, ഭക്ഷണ ഉത്പന്നങ്ങളിൽ നിരവധി ഓഫറുകളാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോയുടെ ദാവത്ത് റോസാന സൂപ്പർ ബസ്മതി അരിക്ക് 319 രൂപ മാത്രം നൽകിയാൽ മതിയാകും. ആശീർവാദിന്റെ അഞ്ച് കിലോ സെലക്ട് പ്രീമിയം ശർബദി ആട്ട 245 രൂപയ്ക്കും ആട്ട വിത്ത് മൾട്ടിഗ്രെയിൻസ് 255 നും ഓഫർ കാലയളവിൽ ലഭിക്കും. അഞ്ച് ലിറ്ററിന്റെ സഫോള റിഫൈൻഡ് കുക്കിംഗ് ഓയിലിന് 1047 ഉം മദർ ഡയറിയുടെ ഒരു ലിറ്റർ പശുവിൻ നെയ്യിന് 440 രൂപയും മാത്രമാണ് വില.
നിത്യോപയോഗ സാധനങ്ങളിലും ഓഫറുകൾക്ക് കുറവില്ല. പ്രിൽ ഡിഷ് വാഷ് ലിക്വിഡ് രണ്ട് ലിറ്റർ 375 രൂപയ്ക്ക് വാങ്ങാം. നിമിൽ ഇക്കോ ഫ്രണ്ട്ലി ഫ്ലോർ ക്ലീനർ 281 രൂപയ്ക്കും സാനിഫ്രഷ് അൾട്രാഷൈൻ 145 രൂപയ്ക്കും ലഭിക്കുന്നു. പാക്കേജ്‍ഡ് ഭക്ഷണങ്ങൾ ഇനി കുറഞ്ഞ വിലയിൽ ആസ്വദിക്കാം. കെല്ലോഗ്സ് മുസ്ലി നട്ട്സിന് 345 രൂപയും കാഡ്ബറി ഓറിയോ ഒറിജിനൽ ചോക്ലേറ്റി ബിസ്കറ്റിന്റെ ഫാമിലി പാക്കിന് 62 യും മാത്രം നൽകിയാൽ മതി. ചായപ്രേമികൾക്കുമുണ്ട് സന്തോഷ വാർത്ത. ഒന്നര കിലോയുടെ ടാറ്റാ ടീ പ്രീമിയത്തിന് 499 രൂപ മാത്രമാണ് വില.
പേഴ്സണൽ കെയർ ഉത്പന്നങ്ങൾ പരിശോധിച്ചാലും ഏറ്റവും മികച്ച വിലയാണ് ആമസോണിൽ കാണാനാവുക. ഒരു ലിറ്ററിന്റെ എൽഓറിയൽ പാരിസ് ടോട്ടൽ റിപ്പയർ ഷാമ്പൂ വെറും 467രൂപയ്ക്ക് സ്വന്തമാക്കാം. ഫിയാമ ജെൽബാറിന്റെ നാലെണ്ണമുള്ള പാക്ക് വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമാണ്. വില 263 രൂപ. പാമോലീവ് അരോമ ബോഡി വാഷ് 374 രൂപയ്ക്കും വൗ സ്കിൻ സയൻസ് ബ്യൂട്ടി ജെൽ 235 രൂപയ്ക്കും ഈ ഓഫർ കാലയളവിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.