ആമസോൺ പ്രൈം സബസ്ക്രൈബേഴ്സിന് സന്തോഷ വാർത്ത. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷന് പുറമേ, ഇനി പ്രൈം മെമ്പർമാർക്ക് കണ്ണഞ്ചിപ്പിക്കുന്ന ഗെയിമിങ്ങും ആസ്വദിക്കാം. ഏറ്റവും പുതിയതും ജനപ്രിയവുമായ വിഡിയോ ഗെയിമുകള്‍ ലഭ്യമാക്കുന്ന ഗെയിമിങ് സംവിധാനം ആമസോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ചുകഴിഞ്ഞു. നിലവിൽ വിൻഡോസ് പിസികളിൽ സൗജന്യ ഡൗൺലോഡിനായി ആമസോണ്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഗെയിമുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 50.7 കോടിയിലധികം ഗെയിമർമാരുള്ള ഒരു ഗെയിമിങ് ഹോട്ട്‌സ്‌പോട്ടായാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയെ കാണുന്നത്.
സൗജന്യമായി തുടക്കത്തില്‍ എട്ട് ഫുൾ ഗെയിമുകൾ മാത്രമേ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. അവ യൂസർമാർക്ക് രണ്ടാഴ്ചത്തേക്ക് റിഡീം ചെയ്യാം. ഡെസേർട്ട് ചൈൽഡ്, ക്വേക്ക്, സ്പിഞ്ച്, ബ്രദേഴ്സ്: എ ടെയിൽ ഓഫ് ടു സൺസ്, ബാനേഴ്സ് ഓഫ് റൂയിൻ, റോസ് റിഡിൽ 2, ദി അമേസിംഗ് അമേരിക്കൻ സർക്കസ് എന്നീ ഗെയിമുകളാണ് ലഭ്യമാവുക..
അതേസമയം, കോൾ ഓഫ് ഡ്യൂട്ടി: വാര്‍സോണ്‍ 2.0, മോഡേണ്‍ വാര്‍ഫേസ് 2, ഡെസ്റ്റിനി 2, ഫിഫ 2023, റോഗ് കമ്പനി തുടങ്ങിയ പ്രീമിയം ഗെയിമുകള്‍ക്കായി ആമസോൺ പ്രത്യേകമായി ഇൻ-ഗെയിം ട്രിവ്യകൾ നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലും ആമസോൺ പ്രൈം മ്യൂസിക്കിലുമുള്ള അതേ രീതിയിലാണ് ട്രിവ്യകള്‍.
ആമസോൺ പ്രൈം ഗെയിമിങ്ങിൽ നിങ്ങൾ വാങ്ങുന്ന എല്ലാ ഗെയിമുകളും ആജീവനാന്ത കാലത്തേക്കായിരിക്കും. എന്നാല്‍ ചില ഗെയിമുകളും ബോണസുകളും ലഭിക്കുന്നതിന് എപ്പിക് ഗെയിംസ് സ്റ്റോർ, ബംഗി, ആക്റ്റിവിഷൻ അല്ലെങ്കിൽ റോക്ക്‌സ്റ്റാർ ഗെയിമുകൾ പോലുള്ള മൂന്നാം കക്ഷി ഗെയിം സ്റ്റോറുകളിൽ ലോഗ്-ഇൻ ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.