സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുമായി ആമസോൺ; മിനിടിവി ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ആമസോൺ. ഇന്ത്യയിലെ ഉപയോക്​താകൾക്കായി ആമസോൺ ആപ്പി​െൻറ ഭാഗമായാണ്​ മിനിടിവിയും എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപുകളിൽ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷൻ ആവശ്യമില്ല. എന്നൽ, ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമിൽ പരസ്യങ്ങളുണ്ടാകും. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം ആമസോൺ അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു.

വെബ്​ സീരിസ്​, കോമഡി ഷോ, ടെക്​ ന്യൂസ്​, ഫുഡ്​, ബ്യൂട്ടി, ഫാഷൻ തുടങ്ങിയവ മിനിടിവിയിൽ ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ എക്​സ്​ക്ലൂസീവ്​ വിഡിയോകൾ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ്​ ആമസോൺ അറിയിച്ചിരിക്കുന്നത്​.

നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ്​ മിനിടിവിയുടെ സേവനം ലഭ്യമാകുന്നത്​. വൈകാതെ ഐ.ഒ.എസിലേക്കും മിനിടിവി എത്തിക്കുമെന്ന്​ ആമസോൺ അറിയിച്ചു. അതേസമയം, ആമസോൺ പ്രൈമിൽ ലഭ്യമായ വെബ്​സീരിസുകളും സിനിമകളും മിനിയിൽ ലഭ്യമായേക്കില്ല.

Tags:    
News Summary - Amazon launches miniTV in India for free videos. Check how it’s different from Prime Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.