ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവ വിൽപ്പനയ്‌ക്കിടെ, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ആമസോൺ ഇന്ത്യ രംഗത്ത്. പ്രൈം അംഗത്വ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ചാർജ് 50 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് അമേരിക്കൻ ടെക് ഭീമൻ അറിയിച്ചിരിക്കുന്നത്. വാർഷിക ചാർജ് 500 രൂപയാണ് ഉയർത്തിയിരിക്കുന്നത്. പ്രതിമാസ പ്ലാനുകളുടെയും മൂന്ന് മാസ പ്ലാനുകളുടെയും ചാർജുകൾ ഇതുപോലെ വർധിപ്പിക്കും.
പ്രൈം വാർഷിക മെംബർഷിപ്പിന് ഇതുവരെ 999 രൂപയായിരുന്നു ചാർജ്. അത് 1499 രൂപയാക്കി. ത്രൈമാസ പ്ലാൻ 329ൽ നിന്ന് 459 ആക്കി ഉയർത്തി. പ്രതിമാസ പ്ലാനിന് ഇനിമുതൽ 179 രൂപ നൽകേണ്ടി വരും. 129 ആയിരുന്നു ആദ്യത്തെ ചാർജ്. അതേസമയം, ഇ-കൊമേഴ്സ് ഭീമൻ പുതുക്കിയ ചാർജുകൾ പ്രാബല്യത്തിൽ വരുന്ന കൃത്യമായ ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ചാർജുകൾ വർധിപ്പിക്കുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വിഡിയോ, ആമസോൺ മ്യൂസിക്, ആമസോൺ ഒാഡിബിൾ, ആമസോൺ ഷോപ്പിങ് ആപ്പ് ഉപയോഗിക്കുന്നവർക്ക് സൗജന്യ ഡെലിവറി, എന്നിങ്ങനെയാണ് പ്രൈം മെംബർഷിപ്പ് നൽകുന്ന ആനുകൂല്യങ്ങൾ. മറ്റേത് ഒടിടി പ്ലാറ്റ്ഫോമുകളിലുള്ളതിനേക്കാളും കൂടുതൽ ഇന്ത്യൻ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നതിനാൽ ആമസോൺ പ്രൈം വിഡിയോക്ക് രാജ്യത്ത് കോടിക്കണക്കിന് വരിക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.