ഇന്ത്യയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പരിപാടി ആരംഭിക്കാനൊരുങ്ങി ആമസോൺ

ആമസോൺ ഉടൻ തന്നെ ഇന്ത്യയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പരിപാടി ആരംഭിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലെ തൊഴിൽ ലിസ്റ്റിങ്ങിലാണ്​ ഇതി​െൻറ സൂചന നൽകിയിരിക്കുന്നത്​. കഴിഞ്ഞ വർഷം ജനുവരിയിൽ അവതരിപ്പിച്ച ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാമി​െൻറ ഭാഗമാണിത്. നിരാലംബരായ വിദ്യാർത്ഥികളെ കമ്പ്യൂട്ടറുകളിൽ മികച്ചതാക്കാനും കോഡ് പഠിക്കാനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ്​. അതേസമയം, എന്നാണ്​ ഇന്ത്യയിൽ ഇത്​ ആരംഭിക്കുകയെന്ന്​ കൃത്യമായി പരാമർശിച്ചിട്ടില്ല.

അതേസമയം, ഇന്ത്യയിൽ ഇ-കൊമേഴ്‌സ് ഭീമൻ 2021-ൽ ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്​. ഈ സി‌എസ്‌ആർ സംരംഭത്തിന്​ നേതൃത്വം നൽകാൻ കമ്പനി ഒരു മാനേജറെ നിയമിക്കാനും പദ്ധതിയുണ്ട്​​​. ഇതിനകം യുഎസിലെ 5,000 ത്തിലധികം സ്കൂളുകൾക്കും 550,000 വിദ്യാർത്ഥികൾക്കും സേവനം നൽകിവരുന്നുണ്ട്​.

ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ ആമസോൺ താൽപര്യം കാണിക്കുന്നത് ഇതാദ്യമല്ല. കമ്പനി കഴിഞ്ഞ വർഷം രാജ്യത്ത് ഒരു ജെ.ഇ.ഇ റെഡി ആപ്പ് പുറത്തിറക്കിയിരുന്നു. ഐ.ഐ.ടികൾ, എൻ.ഐ.ടി, മറ്റ് പ്രശസ്ത ടെക്നോളജി കോളേജുകൾ എന്നിവയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകളും മോക്ക് ടെസ്റ്റുകളും ഇൗ ആപ്പ്​ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ആമസോൺ അക്കാദമി എന്ന്​ പുനർനാമകരണം ചെയ്യപ്പെട്ട ആപ്പ്​ ഇന്ത്യയിലെ എഞ്ചിനീയറിങ്​ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്​ ശരിക്കും സഹായകരമാകും.

Tags:    
News Summary - Amazon to Launch Computer Science Education Program in India Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.