ന്യൂഡൽഹി: ഡൽഹി മദ്യനയ കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐ ഫോൺ ലോക്ക് തുറന്നുനൽകണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യം തള്ളി ഫോൺ നിർമാതാക്കളായ ആപ്പിൾ കമ്പനി. അറസ്റ്റിനു മുമ്പ് ഐഫോൺ സ്വിച്ച് ഓഫ് ചെയ്ത കെജ്രിവാൾ പാസ്വേഡ് ഇ.ഡിക്ക് പങ്കിടാൻ തയാറായില്ല. ഇതോടെയാണ് ഇ.ഡി ആപ്പിളിന്റെ സഹായം തേടിയത്.
എന്നാൽ, മൊബൈൽ ഉടമയുടെ പാസ്വേഡ് ഉപയോഗിച്ച് മാത്രമേ ഡേറ്റ ആക്സസ് ചെയ്യാൻ സാധിക്കൂവെന്നും വിവരങ്ങൾ ചോർത്തിനൽകില്ലെന്നും ആപ്പിൾ കമ്പനി ഇ.ഡിയെ അറിയിച്ചു. തന്റെ ഫോൺ ഡേറ്റയും ചാറ്റുകളും ലഭിക്കുന്നതിലൂടെ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെയും തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്നാണ് കെജ്രിവാളിന്റെ നിലപാട്. അറസ്റ്റിലായപ്പോൾ കെജ്രിവാളിന്റെ ഐഫോണും ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.