ന്യൂഡൽഹി: ഐഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ക്യൂ. ഇന്ത്യയിൽ ഡൽഹിയിലും മുംബൈയിലുമാണ് ആപ്പിളിന് സ്റ്റോറുകളുള്ളത്. രണ്ടിടത്തും ഫോൺ വാങ്ങാനായി ആളുകളുടെ നീണ്ടനിരയാണ് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 16 സീരിസ് ഇന്നാണ് വിപണിയിലേക്ക് എത്തുന്നത്.
മുംബൈയിലെ ബി.കെ.സി സ്റ്റോറിലും ഡൽഹിയിൽ സാകേതിലുള്ള സ്റ്റോറിലുമാണ് ആളുകളുടെ വൻനിര രാവിലെ മുതൽ പ്രത്യക്ഷപ്പെട്ടത്. പുതിയ ആപ്പിൾ ഉൽപന്നം ഇപ്പോഴും ആളുകളെ ആകർഷിക്കുന്നുണ്ടെന്നതിന്റെ തെളിവായി സ്റ്റോറുകൾക്ക് മുന്നിലെ നീണ്ടനിര.
ഇന്ത്യയിലെ രണ്ട് സ്റ്റോറുകൾക്ക് മുന്നിലും ഫോൺ വാങ്ങാനായി ആളുകൾ കൂട്ടത്തോടെ ക്യൂ നിൽക്കുന്നതിന്റെ വിഡിയോ വാർത്ത ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിട്ടുണ്ട്. വിൽപനക്ക് മുമ്പ് തന്നെ 37 മില്യൺ ഐഫോൺ മോഡലുകളാണ് പ്രീ-ഓർഡർ ചെയ്തത്.
60ഓളം രാജ്യങ്ങളിൽ ആപ്പിൾ അവരുടെ ഐഫോണുകൾ ഇന്ന് പുറത്തിറക്കുന്നുണ്ട്. യു.എസ്, ചൈന, ആസ്ട്രേലിയ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫോണുകൾ ആപ്പിൾ ഇന്ന് പുറത്തിറക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് തുടങ്ങിയ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്.
79,999 രൂപയിലാണ് ഐഫോൺ 16 സീരിസിന്റെ വില തുടങ്ങുന്നത്. ഉയർന്ന മോഡലായ ഐഫോൺ 16 പ്രോ മാക്സിന്റെ വില 1,44,900 രൂപയിലാണ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.