മാസങ്ങൾക്ക് മുമ്പാണ് ആപ്പിൾ ഹോംപോഡും ഹോംപോഡ് മിനിയും അവതരിപ്പിച്ചത്. പുതിയ ഹോംപോഡ് മോഡലുകൾ ഒരു വർഷത്തിന് ശേഷമാവും ആപ്പിൾ അവതരിപ്പിക്കുക. അവതരണത്തിന് മുമ്പ് തന്നെ ഹോംപോഡിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പുതിയ ഹോംപോഡിൽ എൽ.സി.ഡി സ്ക്രീൻ ഉണ്ടാവുമെന്നാണ് സൂചന.
ഹോംപോഡിന്റെ മുകളിലാവും സ്ക്രീൻ ഉണ്ടാവുക. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നുണ്ട്. കോസ്തുമി എന്ന എക്സ് യൂസറാണ് ചിത്രങ്ങളിൽ ചിലത് പുറത്ത് വിട്ടത്. ഇതുപ്രകാരം ഹോംപോഡിന്റെ മുകൾ ഭാഗത്ത് വലിയ ടച്ച് ഏരിയയാണ് ഉള്ളത്.
ടി.വി ഒ.എസിൽ മാറ്റം വരുത്തിയുള്ള ഹോം ഒ.എസാവും പുതിയ ഹോംപാഡിൽ ആപ്പിൾ ഉപയോഗിക്കുക. മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ആപ്പിൾ മ്യൂസിക്, ആപ്പിൾ പോഡ്കാസ്റ്റ് എന്നിവയെല്ലാം ഹോംപോഡിൽ തന്നെയുണ്ടാവുമെന്നും വാർത്തകളുണ്ട്. ഹോംപോഡിന്റെ ഡിസ്‍പ്ലേ കോളുകൾ എടുക്കാനും മറ്റ് നോട്ടിഫിക്കേഷനുകൾ ലഭിക്കാവുന്ന രീതിയിലാവും ആപ്പിൾ ഡിസൈൻ ചെയ്യുക എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടെക്സ്റ്റുകൾക്ക് ഇമോജിയിലൂടെ മറുപടി നൽകാനുള്ള സംവിധാനവും ഹോംപോഡിലുണ്ടാവും.
പുതിയ ഹോംപോഡ് ആപ്പിൾ എപ്പോൾ പുറത്തിറക്കുമെന്നതിൽ ഇനിയും വ്യക്തതതയായിട്ടില്ല. എന്നാൽ, പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഹോംപോഡിൽ അടിമുടി മാറ്റങ്ങൾക്കാണ് ആപ്പിൾ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.