വാഷിങ്ടൺ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായി ഉപഭോക്താക്കളുടെ ഫോൺ പരിശോധിക്കാനുള്ള ആപ്പിളിന്‍റെ നീക്കത്തിനെതിരെ കമ്പനിയിലെ ജീവനക്കാർ. വാട്സ്ആപ് ഉൾപ്പടെയുള്ളവർ ആപ്പിളിന്‍റെ തീരുമാനം സ്വകാര്യത ലംഘിക്കുന്നതാണെന്ന വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം ജീവനക്കാർ തന്നെ ആപ്പിളിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തുന്നത്.
ആപ്പിളിന്‍റെ പുതിയ നയത്തിൽ ആശങ്ക രേഖപ്പെടുത്തി 800ഓളം മെസേജുകൾ സ്ലാക്ക് ആപ് വഴി ജീവനക്കാർ അയച്ചുവെന്നാണ് സൂചന. ആപ്പിളിന്‍റെ പുതിയ നയം ചൈനയെ പോലുള്ള രാജ്യങ്ങൾ ദുരുപയോഗപ്പെടുത്തുമെന്നാണ് ആശങ്ക. സർക്കാറുകൾക്ക് ഫീച്ചർ കൈമാറിയാൽ സ്വകാര്യതക്ക് അത് വലിയ ആശങ്കയാവുമെന്നും ജീവനക്കാർ ഭയപ്പെടുന്നു. അതേസമയം, സ്ലാക്ക് ആപിലൂടെയുള്ള ആശയവിനിമയം വേണ്ടെന്ന് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഫോണിലും ഐപാഡിലും സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളാണ് ഇത്തരത്തിൽ സ്കാൻ ചെയ്യുക. ആദ്യഘട്ടത്തിൽ ഐക്ലൗഡിൽ ശേഖരിച്ച ചിത്രങ്ങളാണ് ആപ്പിൾ പരിശോധിക്കുക. യു.എസിൽ മാത്രമാണ് നിലവിൽ ഫീച്ചർ അവതരിപ്പിച്ചിരുന്നുവെങ്കിലും വൈകാതെ ഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.