ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിൻറ് ചെയ്ത ഡോർമാറ്റുകളും അടിവസ്ത്രങ്ങളും വിൽപ്പനക്ക് വെച്ച ഇ-കൊമേഴ്സ് ഭീമൻ ആമസോണിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ബഹിഷ്‌കരണ കാമ്പയിൻ. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോൺ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി ഒരുകൂട്ടം എത്തിയിരിക്കുന്നത്.
'ബൊയ്‌കോട്ട് ആമസോണ്‍' ഹാഷ് ടാഗോടെ നൂറുകണക്കിന് പോസ്റ്റുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. ട്വീറ്റിനൊപ്പം ആമസോണിൽ ലിസ്റ്റ് ചെയ്ത വിവാദ ഡോർമാറ്റുകളുടെയും അടവസ്ത്രങ്ങളുടെയും സ്ക്രീൻഷോട്ടുകളും പങ്കുവെക്കുന്നുണ്ട്. 'ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ആമസോൺ ഞാൻ ബഹിഷ്കരിക്കുന്നു'വെന്ന് വെള്ളപ്പേപ്പറിൽ എഴുതി അവ പ്രദർശിപ്പിച്ചുകൊണ്ടുള്ള കാമ്പയിനും ചില യൂസർമാർ ആരംഭിച്ചിട്ടുണ്ട്.
#BoycottAmazon ?
— Aryan (@thebatmanintown) November 10, 2020
This is allowed This is not pic.twitter.com/vsPrIMS9c6
മുമ്പും ആമസോണിൽ ഇത്തരം രീതിയിലുള്ള ഉത്പന്നങ്ങൾ വിൽപ്പനക്കെത്തിയിരുന്നുവെന്നും അവർക്ക് എത്രയും പെട്ടന്ന് ശക്തമായ താക്കീത് നൽകണമെന്നും സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയരുകയാണ്. ഫോണുകളിൽ നിന്നും ആമസോൺ അൺ-ഇൻസ്റ്റാൾ ചെയ്ത് ഇന്ത്യയുടെ ഷോപ്പിങ് ആപ്പുകൾ ഉപയോഗിക്കാനും ആഹ്വാനമുയരുന്നുണ്ട്.
Just removed all the products from the cart which I need Urgently. I'll order same from any other shopping platforms like Flipkart etc. Amazon losted a loyal/regular customer because of their careless duty. #BoycottAmazon pic.twitter.com/xaWZ3HX4Wv
— अभिषेक सिंह - क़ाफिर (@ExcellentTechZ) November 10, 2020
I #BoycottAmazon for defaming hinduism pic.twitter.com/S7Pur7a0yz
— TRINATH MISHRA (@TRINATHMISHRA16) November 10, 2020
Just removed all the products from the cart which I need Urgently. I'll order same from any other shopping platforms like Flipkart etc. Amazon losted a loyal/regular customer because of their careless duty. #BoycottAmazon pic.twitter.com/xaWZ3HX4Wv
— अभिषेक सिंह - क़ाफिर (@ExcellentTechZ) November 10, 2020
Respect hindu religion 😔#BoycottAmazon 😠 #Amazon pic.twitter.com/vbBwLZdcCl
— Dhruv_bhatt_sketches (@DhruvBh49681475) November 10, 2020
And Door Mat on Amazon with the symbol of ॐ. pic.twitter.com/grlCLBZ6uI
— Pāśupatāstra (@BHARATVARSH_780) November 9, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.