ലോകത്തേറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിൻ ഗൂഗ്ളും വെബ് ബ്രൗസൾ ഗ്രൂഗ്ൾ ക്രോമുമാണ്. എന്നാൽ, യൂസർമാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കാരണം കുറച്ച് കാലങ്ങളായി ഇൻറർനെറ്റിലെ രണ്ട് അതികായർക്കും ചെറിയ രീതിയിലുള്ള തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ട്രാക്കിങ്ങും യൂസർ പ്രൊഫൈലിങ്ങും കാരണം ഗൂഗ്ളും ക്രോമും ഉപേക്ഷിച്ചു പോകുന്നവർ ഏറെയാണ്.
ഗൂഗ്ളിനെതിരെ ഉയർന്നുവന്ന സ്വകാര്യ സുരക്ഷാ പ്രശ്നങ്ങൾ ആയുധമാക്കി ഇൻറർനെറ്റ് ലോകത്തേക്ക് വന്ന അവതാരമായിരുന്നു 'ബ്രൈവ് പ്രൈവറ്റ് ബ്രൗസർ'. പേരിൽ തന്നെ 'സ്വകാര്യത' ചേർത്തുകൊണ്ട് ബ്രൗസർ ലോകത്തേക്ക് കാലെടുത്തുവെച്ച ബ്രൈവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗൂഗ്ളിെൻറ ട്രാക്കിങ് ഭയന്നവരെല്ലാം ക്രോം വിട്ട് ബ്രൈവിലേക്കെത്തി. സ്മാർട്ട്ഫോൺ യൂസർമാർക്കിടയിലും ബ്രൈവിന് വലിയ സ്വീകാര്യതയാണുള്ളത്.
ബ്രൈവ് അവരുടെ സ്വന്തം സെർച്ച് എഞ്ചിനും ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ഈ വർഷം തുടക്കം മുതൽ കമ്പനി സ്വന്തം സെർച്ച് എഞ്ചിൻ വികസിപ്പിക്കുന്നതിനായുള്ള കഠിന പ്രയത്നത്തിലായിരുന്നു. ഇപ്പോൾ അത് എല്ലാ പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കൾക്കായി ബീറ്റാ വേർഷനിൽ പുറത്തിറക്കി. ഒൗദ്യോഗിക ബ്ലോഗ് പോസ്റ്റ് വഴിയാണ് സെർച്ച് എഞ്ചിന് ലോഞ്ച് ചെയ്തത്.
എതിരാളികളായ മൈക്രോസോഫ്റ്റ് ബിങ്, ഗൂഗിൾ സെർച്ച് എന്നിവയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് തങ്ങളുടെ സെർച്ച് എഞ്ചിനെന്നാണ് ബ്രൈവിെൻറ അവകാശവാദം, കാരണം അത് യൂസർമാരുടെ പ്രൊഫൈലിങ്ങിനും ട്രാക്കിങ്ങിനും പകരം അവരുടെ സ്വകാര്യതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സാധാരണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തേർഡ് പാർട്ടി സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വന്തം സെർച്ച് ഇൻഡക്സിനെയാണ് ബ്രൈവ് ആശ്രയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
എല്ലാ െഎ.ഒ.എസ്, ആൻഡ്രോയ്ഡ്, വിൻഡോസ് യൂസർമാർക്കും ബ്രൈവ് സെർച്ച് എഞ്ചിൻ ബീറ്റാ വേർഷൻ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ സെർച്ച് റിസൽട്ടുകളിൽ പരസ്യങ്ങളൊന്നും തന്നെ പ്രദർശിപ്പിക്കുന്നില്ല. എന്നാൽ, ഭാവിയിൽ പരസ്യങ്ങളില്ലാത്ത തിരയൽ അനുഭവം വേണമെങ്കിൽ പണം നൽകേണ്ടി വരും. പരസ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫ്രീ സെർച്ച് സൗകര്യവുമുണ്ടായിരിക്കും. വൈകാതെ തന്നെ ബ്രൈവ് സെർച്ച് എഞ്ചിൻ യൂസർമാരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ബ്രൈവ് സെർച്ചിെൻറ ബീറ്റ വേർഷൻ ട്രൈ ചെയ്ത് നോക്കാൻ താൽപര്യമുള്ളവർ search.brave.com - സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.