ബെയ്ജിങ്: ചൈനയുടെ ചാങ് ഇ 6 പേടകം ചന്ദ്രനിലെ മണ്ണും പാറകളും ശേഖരിച്ച് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. പേടകം പ്രാദേശിക സമയം 7.38ന് യാത്ര ആരംഭിച്ചതായും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായും ചൈന നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി.എൻ.എസ്.എ) അറിയിച്ചു.
ചന്ദ്രനിൽ ചൈനയുടെ പതാക സ്ഥാപിച്ചാണ് മടക്കം. ഇതോടെ ചന്ദ്രന്റെ വിദൂര വശത്തുനിന്ന് സാമ്പിളുകൾ എത്തിക്കുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങുകയാണ് ചൈന. മനുഷ്യന്റെ ചാന്ദ്ര പര്യവേക്ഷണ ചരിത്രത്തിലെ അഭൂതപൂർവമായ നേട്ടമാണിതെന്ന് സി.എൻ.എസ്.എ പറഞ്ഞു.
2030ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ചൈനയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. കഴിഞ്ഞമാസം മൂന്നിനാണ് ചാങ് ഇ 6 പേടകം ചൈന വിക്ഷേപിച്ചത്. ഞായറാഴ്ച രാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ എയ്റ്റ്കെൻ തടത്തിലാണ് പേടകം ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.