നിങ്ങൾ മൊബൈലിൽ ഒരു വിഡിയോ ചിത്രം കാണുന്നുവെന്ന് സങ്കൽപിക്കുക. വിഡിയോയിലുള്ള ഏതെങ്കിലുമൊരു വ്യക്തിയുടെ വാച്ചോ ഷർട്ടോ ഷൂവോ നിങ്ങളുടെ കണ്ണിലുടക്കിയെന്നിരിക്കട്ടെ. സാധാരണഗതിയിൽ, വിഡിയോ പോസ് ചെയ്ത് നാം ശ്രദ്ധിച്ച ഭാഗം സൂം ചെയ്ത് അത് ഏത് കമ്പനിയുടേതാണെന്ന് മനസ്സിലാക്കും. ശേഷം, മറ്റൊരു വിൻഡോയിൽ പോയി അതിന്റെ വിശദാംശങ്ങൾ സേർച്ച് ചെയ്ത് കണ്ടുപിടിക്കും. ഇനി ഈ രീതി വേണ്ടിവരില്ല. മൊബൈൽ സേർച്ചിൽ ഗൂഗ്ൾ പുതിയൊരു സംവിധാനം ഒരുക്കിയിരിക്കുന്നു -സർക്കിൾ ടു സേർച്ച്.
നേരത്തെ സൂചിപ്പിച്ച വിഡിയോയിൽ നിങ്ങൾ ശ്രദ്ധിച്ച ഭാഗത്ത് ഒരു വട്ടം വരക്കുക; അല്ലെങ്കിൽ അവിടെയൊന്ന് കുത്തിവരയുക. അപ്പോൾ അതൊരു ‘സേർച്ച്’ ആയി ഗൂഗ്ൾ പരിഗണിക്കും. അതോടെ, ആ ഉൽപന്നത്തിന്റെ വിവിധ തരങ്ങളും സമാനമായ മറ്റു ഉൽപന്നങ്ങളുമെല്ലാം മൊബൈൽ കാണിച്ചുതരും. വിഡിയോകളിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലും മറ്റുമെല്ലാം സർക്കിൾ ടു സേർച്ച് പ്രയോഗിക്കാം. ഉപയോക്താവിന് ഒരു വിഷയത്തിൽ സേർച്ച് ചെയ്യുന്നതിനുള്ള സമയവും നടപടിക്രമങ്ങളും കുറക്കുന്നുവെന്നാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പലപ്പോഴും, ഒരു ആപ്പിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഒരു വിവരം ലഭ്യമാകണമെങ്കിൽ പ്രസ്തുത ആപ്പിന് പുറത്തെത്തി മറ്റൊരു ആപ്പിനെ ആശ്രയിക്കേണ്ടിവരും. അതല്ലെങ്കിൽ, സ്ക്രീൻ ഷോട്ട് എടുക്കേണ്ടിവരും. ഇതെല്ലാം സർക്കിൾ ടു സേർച്ചിൽ ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.