ചെറുതോണി: മരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ബിജിൽ ജോൺ ബെൻസി രാവിലെ ഉണർന്ന് പുറത്തേക്കിറങ്ങിയാൽ ആദ്യം കാണുന്നത് ഇടുക്കി ആർച്ച് ഡാം.
2018ൽ ഡാമിെൻറ ഷട്ടറുകൾ തുറന്നതുമൂലമുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റും നേരിട്ട് കണ്ടപ്പോഴാണ് ജലസംഭരണികൾ നിമിത്തമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ചളി അടിയുന്നതുമൂലം സംഭരണശേഷി കുറയുന്നതിനാൽ കാലവർഷത്തിൽ ഡാമുകൾ പെട്ടെന്ന് നിറയുന്നതായി അധ്യാപകരിൽ നിന്നും മുതിർന്നവരിൽ നിന്നും മനസ്സിലാക്കി.
ഈ അവസ്ഥക്ക് പരിഹാരമായി ഡാമുകളിലെ ചളിയും മണലും നീക്കംചെയ്യുന്നതിന് മാർഗം കണ്ടെത്തി അവതരിപ്പിച്ച ഈ കൊച്ചുമിടുക്കെൻറ േപ്രാജക്ട് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട േപ്രാജക്ടുകളിൽ ഇടംപിടിച്ചു. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിയാണ് ബിജിൽ. ഇടുക്കിക്കാരുടെ ഡാമിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകൾ കണ്ടും കേട്ടും വളർന്ന കുട്ടി ശാസ്ത്രജ്ഞെൻറ കണ്ടെത്തൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന് ആഗ്രഹിക്കുന്നു.
മത്സരത്തിെൻറ അടുത്തഘട്ടത്തിെൻറ തയാറെടുപ്പിലാണ് ബിജിൽ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിെൻറ ശാസ്ത്ര മേഖലയിലെ നൂതനാശയത്തിനുള്ള ഇൻസ്െപയർ അവാർഡിനും ഈ കൊച്ചുമിടുക്കൻ അർഹനായി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപിക ആൻസി തോമസാണ് ബിജിലിെൻറ വഴികാട്ടി. ടുക്കി അരീക്കുഴിയിൽ ബെൻസി ജോണിെൻറയും ജിജി ബെൻസിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.