‘ആപ്പിളി‘ൽ അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തി; ഉടൻ അപ്ഡേറ്റ് ചെയ്യണം

ദോഹ: ഖത്തറിലെ ‘ആപ്പിൾ’ ഉപയോക്താക്കൾക്ക് ‘വളരെ അപകടകരമായ’ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്. കമ്പനി ഓപറേറ്റിങ് സിസ്റ്റത്തിൽ അപകടകരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതോടെ ഉപകരണങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഖത്തർ സൈബർ സെക്യൂരിറ്റി നിർദേശിച്ചു.

ഐഫോണിന്റെ iOS 16.3.0, ഐപാഡ് ടാബ്‌ലെറ്റിന്റെ iPadOS 16.3.0, മാക്ബുക് ലാപ്‌ടോപ്പിന്റെ MacOS Ventura 13.2.0 എന്നിവയുടെ ഓപറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്.

ഹാക്കർമാർ സെക്യൂരിറ്റി ഹോൾസ് വ്യാപകമായും സജീവമായും ചൂഷണം ചെയ്യുമെന്ന് ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി സമൂഹ മാധ്യമങ്ങളിൽ അറിയിച്ചു.

ഇത് വ്യക്തിയുടെ ഉപകരണങ്ങൾ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുന്നതിലേക്ക് നയിച്ചേക്കാം. ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ അവ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനും ശിപാർശ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Dangerous security problems found in Apple; Should be updated soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.