മുംബൈ: റിസർവ് ബാങ്ക് ആവിഷ്കരിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി 'ഡിജിറ്റൽ റുപ്പീ'യുടെ മൊത്തവിൽപന വിഭാഗത്തിൽ പൈലറ്റ് അവതരണം ചൊവ്വാഴ്ചയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ബോണ്ട് പോലുള്ള ഗവൺമെന്റ് സെക്യൂരിറ്റി ഇടപാടുകളിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുകയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഗവൺമെന്റ് സെക്യൂരിറ്റികളിൽ ദ്വിതീയ വിപണി ഇടപാടുകളുടെ സെറ്റിൽമെന്റിനാണ് ഇവ ഉപയോഗിക്കുകയെന്ന് ആർ.ബി.ഐ വിശദീകരിച്ചു. എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി, യെസ് ബാങ്ക് തുടങ്ങിയവയാണ് പൈലറ്റ് പദ്ധതിയിലുള്ളത്. ചില്ലറ വിപണിയിലെ പൈലറ്റ് വിതരണം ഒരു മാസത്തിനുള്ളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.