മാറ്റങ്ങളോടെ ഡി.ജെ.ഐ മൈക്ക് വിപണിയിൽ വീഡിയോ കണ്ടൻറ് നിർമ്മാതാക്കൾക്ക് വേണ്ടി പുതിയൊരു മൈക്ക് വിപണിയിലിറക്കുകയാണ് ഡി.ജെ.ഐ. വിപണിയിൽ മുമ്പിറങ്ങിയ പല കമ്പനികളുടെയും പോരായ്മകൾ മനസിലാക്കി അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചാണ് ഡി.ജെ.ഐ മൈക്ക് പുറത്തിറക്കിയത്. 250 മീറ്റർ ട്രാൻസ്മിഷൻ റേഞ്ചാണ് ഹൈലൈറ്റ്. ഡി.ജെ.ഐ പോക്കറ്റ് 2ന് ഇതിനകം ഒരു വയർലെസ് മൈക്ക് ഉണ്ടായിരുന്നു, എന്നാൽ മറ്റ് ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്ന ഡി.ജെ.ഐ നിർമ്മിച്ച ആദ്യത്തെ വയർലെസ് മൈക്രോഫോൺ കിറ്റാണിത്. റോഡ് വയർലെസ് ഗോ-2 പോലെയുള്ള സമാനമായ രൂപത്തിലുള്ള രണ്ട് ചെറിയ ട്രാൻസ്മിറ്ററുകളെ ഇത് അവതരിപ്പിക്കുന്നു.
രണ്ട് ട്രാൻസ്മിറ്ററുകൾക്കും ബിൽറ്റ്-ഇൻ മൈക്രോഫോണുകളും 3.5 എം.എം മൈക്ക് ജാക്കും ഉണ്ട്. ക്യാമറകൾ,സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവക്കൊപ്പം ഇത് ഉപയോഗിക്കാം. ഇതിനായി റസീവറിന് 3.5 എം.എം ലൈൻ ഔട്ട് ജാക്ക്, 3.5 എം.എം ഹെഡ്‌ഫോൺ ജാക്ക്, സ്‌മാർട്ട് ഫോണുകളുമായോ ലാപ്‌ടോപ്പുകളുമായോ കണക്റ്റ് ചെയ്യുന്നതിനുള്ള യു.എസ്.ബി-സി പോർട്ട് എന്നിവയുണ്ട്. ഹാർഡ്‌വെയർ ബട്ടണുകൾ കൂടാതെ റിസീവറിൽ ഒരു ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നുണ്ട്. ക്യാമറകളുടെ ഡിസ്പ്ലേ പൊസിഷനിലാണ് റിസീവർ മോണിറ്ററുള്ളത്. ഇത് സുഖമമായ ടച്ചിങ് സാധ്യമാക്കും. 24-ബിറ്റിലുള്ള ഓഡിയോ 14 മണിക്കൂർ വരെ സൂക്ഷിച്ചു വെക്കാനുള്ള കഴിവുണ്ട്. ഓഡിയോ ഫയലുകൾ 30മിനിറ്റ് ക്ലിപ്പുകളായി വിഭജിക്കപ്പെടും, സ്റ്റേറേജ് കുറവാകുമ്പോൾ, ആദ്യകാല ഓഡിയോ നഷ്ടപ്പെടും. 8ജി.ബി വരെയാണ് സ്റ്റോറേജ് കപ്പാസിറ്റി.
എല്ലാം ഒരുമിച്ച് ചാർജ് ചെയ്യാവുന്ന പോർട്ടബിൾ കേസ് മറ്റൊരു പ്രതേകതയാണ്. അന്തർ നിർമ്മിതമായ ബാറ്ററികൾക്കൊപ്പം ട്രാൻസ്മിറ്ററുകൾക്കും റസീവറിനും യഥാക്രമം 5.5 മണിക്കൂറും 5 മണിക്കൂറും നിലനിൽക്കും. മൂന്ന് ഉപകരണങ്ങളും കോംപാക്റ്റ് ചാർജിങ് കെയ്‌സിലാണ് വരുന്നത്. 15 മണിക്കൂർ വരെയാണ് ബാറ്ററി കപ്പാസിറ്റി. മൈക്കുകൾ മൊബൈലിൽ കണക്ട് ചെയ്യാനായി വളരെ ചെറിയ ടൈപ്പ് സിയും ലൈറ്റനിങ് കണക്റ്ററും ഡി.ജെ.ഐ മൈക്കിനെ ആകർഷണീയമാക്കുന്നു. ഏകദേശം 1200 ദിർഹമായിരിക്കും ഇതിെൻറ വില. ഉയർത്തി കാണിക്കാവുന്ന പുതുമയുള്ള ഉത്പന്നങ്ങൾ വിപണിയിലിറക്കി, വീഡിയോ കണ്ടൻറ് നിർമ്മാതാക്കൾക്കിടയിൽ ഈ വർഷം സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഡി.ജെ.ഐ. നിർമ്മിതബുദ്ധി സാങ്കേതിക വിദ്യകളുടെ അതിപ്രസരം വരും വർഷങ്ങളിൽ ഗാഡ്ജറ്റ് വിപണിയിൽ ഉണ്ടാകുമെന്നത് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.