പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ട്.
സൗജന്യമായി ലഭ്യമാകുന്ന ഹാക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ ലോഗിന്‍ ചെയ്യാനും കഴിയുമെന്ന് പൊലീസിലെ സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.