'അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നു'; ഫേസ്​ബുക്കിനും ട്വിറ്ററിനും ഗൂഗ്​ളിനുമെതിരെ കോടതി കയറി ട്രംപ്​

വാഷിങ്​ടൺ: അമേരിക്കൻ ടെക്​ ഭീമൻമാരായ ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്​ മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. തന്നെ എന്നെന്നേക്കുമായി വിലക്കിയതിനാണ്​ മൂന്ന്​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകൾക്കെതിരെ ട്രംപ്​ തിരിഞ്ഞിരിക്കുന്നത്​. മൂവരുടെയും നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നും ട്രംപ്​ ചൂണ്ടിക്കാട്ടുന്നു. മിയാമിയിലെ യു.എസ്. ജില്ലാ കോടതിയിലാണ്​ ട്രംപ്​ ഹരജി നൽകിയിരിക്കുന്നത്​.

കാപിറ്റൽ കലാപത്തിന്​ വഴിമരുന്നിട്ട പോസ്റ്റുകൾ പങ്കുവെച്ചതിനായിരുന്നു ​ഇൻസ്റ്റാഗ്രാമും ​ഫേസ്​ബുക്കും അവരുടെ പ്ലാറ്റ്​ഫോമുകളിൽ നിന്നും ട്രംപിനെ വിലക്കിയത്​. ജൺ നാലിനായിരുന്നു ഫേസ്​ബുക്ക്​ ട്രംപിനെ പുറത്താക്കിയത്​. രണ്ട് വർഷത്തേക്കാണ് ട്രംപി​െൻറ അക്കൗണ്ട് ഫേസ്ബുക്ക് സസ്പൻഡ് ചെയ്തിരിക്കുന്നത്.

കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട്​ തന്നെയാണ്​ ട്രംപി​െൻറ ട്വിറ്റർ അക്കൗണ്ടിനും പൂട്ടുവീണത്​. പിന്നീട്​ അക്കൗണ്ട്​ തിരിച്ചുനൽകിയെങ്കിലും അതിന്​ പിന്നാലെ ട്രംപ്​ പങ്കുവെച്ച രണ്ടു ട്വീറ്റുകൾ കാരണം അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള തീരുമാനത്തിൽ ട്വിറ്റർ എത്തുകയായിരുന്നു.

Tags:    
News Summary - Donald Trump sues Facebook Twitter and Google claiming censorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.