ഇലോൺ മസ്ക് ട്വിറ്ററിന് യോജിച്ച മേധാവിയെന്ന് കരുതുന്നില്ലെന്ന് സഹസ്ഥാപകന്‍

ലണ്ടൻ: ട്വിറ്ററിനെ നയിക്കാൻ ഇലോൺ മസ്കിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് സഹസ്ഥാപകന്‍ ബിസ് സ്റ്റോൺ. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ബിസ് സ്റ്റോൺ മസ്കിനെ വിമർശിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ നയിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങൾക്ക് അംഗീകരിക്കാവുന്നതും അംഗീകരിക്കാതിരിക്കുന്നതുമായ കാര്യങ്ങൾ അവിടെയുണ്ടാകും. അതിന് കഴിയില്ലെങ്കിൽ നിങ്ങളുടെ നിലപാടുമായി ഒത്തുചേരുന്ന തരത്തിൽ മാഗസിനോ ദിനപത്രമോ വാങ്ങുന്നതാവും അഭികാമ്യമെന്നും ബിസ് സ്റ്റോൺ പറഞ്ഞു.

എനിക്ക് തെറ്റാം, എന്നാലും എന്റെ അഭിപ്രായത്തിൽ മസ്ക് ട്വിറ്ററിന് യോജിച്ച മേധാവിയെന്ന് തോന്നുന്നില്ല.

Tags:    
News Summary - Elon Musk Doesn't Seem Like Right Owner For Twitter, Says Co-Founder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.