വാഷിങ്ടൺ: ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന് ശമ്പളമായി 5600 കോടി ഡോളർ (നാലര ലക്ഷം കോടിയിലേറെ രൂപ) നൽകാനുള്ള നീക്കത്തിന് പിന്തുണ നൽകി ഓഹരി ഉടമകൾ. അമേരിക്കയിൽ ഏതു കമ്പനിയിലും സി.ഇ.ഒക്ക് നൽകുന്ന ശമ്പളത്തിന്റെ 3,000 ഇരട്ടിയാണിത്.
കമ്പനിയിൽ മസ്കിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനത്തിലേറെയായി ഉയർത്തുന്നതാണ് നീക്കം. എന്നാൽ, ഇത്രയും ഉയർന്ന വിഹിതം ശമ്പളമായി നൽകുന്നതിൽ ഡിലാവർ കോടതി ഇടപെട്ടിരുന്നു.
കേട്ടുകേൾവിയില്ലാത്ത ശമ്പളം അനുവദിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി കണ്ടെത്തൽ. ഓഹരിയുടമകൾ വോട്ടു ചെയ്താൽ കോടതി വിധി റദ്ദാകുമോയെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.