ഇത്​ പബ്​ജിക്ക്​ പകരമാകുമോ..? അക്ഷയ്​ കുമാറി​െൻറ ഫൗ-ജിയുടെ ടീസർ പുറത്ത്​; സമ്മിശ്ര പ്രതികരണം

രാജ്യത്ത്​ പബ്​ജി മൊബൈൽ എന്ന ജനപ്രിയ ഗെയിം നിരോധിച്ചതിന്​ പിന്നാലെ പ്രഖ്യാപിക്കപ്പെട്ട 'മെയ്​ഡ്​ ഇൻ ഇന്ത്യ' ഗെയിമായിരുന്നു 'ഫൗ-ജി'. ബോളിവുഡ്​ സൂപ്പർതാരം അക്ഷയ്​കുമാറായിരുന്നു ഫൗ-ജിയെ കുറിച്ച്​ ആദ്യം സൂചന നൽകിയത്​​. nCore ഗെയിംസ്​ എന്ന ഇന്ത്യൻ ഗെയിം ഡെവലപ്പ്മെൻറ്​ കമ്പനിയുമായി സഹകരിച്ചാണ്​​ ഒാൺലൈൻ മൾട്ടിപ്ലെയർ​ ഗെയിമുമായി അക്ഷയ്​കുമാർ എത്തുന്നത്​. മുമ്പ്​ റിലീസ്​ ചെയ്​ത ഫസ്റ്റ്​ലുക്ക്​ പോസ്റ്ററിന്​ പിന്നാലെ ഗെയിമി​െൻറ ഒൗദ്യോഗിക ടീസറും താരം സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്​.

ഇന്ത്യൻ ആഘോഷങ്ങളിലൊന്നായ ദസ്സറയുടെ ഭാഗമായാണ്​ ഫൗ-ജിയുടെ ടീസർ പുറത്തിറക്കിയത്​. ഗെയിം പ്ലേ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച്​ വളരെ ചെറിയ സൂചന മാത്രമാണ്​ ടീസർ നൽകുന്നത്​. അതേസമയം, എന്താണ്​ ഫൗ-ജി എന്നതിനെ കുറിച്ചുള്ള​ വ്യക്​തമായ ചിത്രം അണിയറപ്രവർത്തകർ ലഭ്യമാക്കുന്നുണ്ട്​. ഇന്ത്യൻ സൈന്യവും അവരുടെ വിവിധ പോരാട്ടങ്ങളുമായിരിക്കും ഫൗ-ജി ഗെയിമി​െൻറ ആശയം. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിന്​ പിന്നാലെ വാർത്തകളിൽ നിറഞ്ഞ ഗൽവാൻ വാലിയും ടീസറിൽ കടന്നുവരുന്നുണ്ട്​.

പ്രഖ്യാപിച്ചത്​ മുതൽ ഫൗ-ജിക്ക്​ ഇന്ത്യയിലെ ഗെയിമിങ്​ കമ്യൂണിറ്റികളിലുള്ളവരിൽ നിന്ന്​ സമ്മിശ്ര പ്രതികരണമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. പേരിൽ തന്നെ പബ്​ജിയെ കോപ്പിയടിച്ചെന്ന്​ ചിലർ പറഞ്ഞപ്പോൾ, ഫസ്റ്റ്​ലുക്​ പോസ്റ്ററിൽ നൽകിയ ചിത്രവും കോപ്പിയാണെന്ന്​ ചിലർ കണ്ടെത്തി. പബ്​ജി ഗെയിമിനോളം ഗ്രാഫിക്​സ്​ വേണമെന്ന്​ ആവശ്യമുന്നയിച്ചവർ, ഇപ്പോൾ ടീസർ ഇറങ്ങിയതോടെ വിഷ്വൽ ഇഫക്​ടിനെയും കുറ്റം പറയാൻ തുടങ്ങിയിട്ടുണ്ട്​. എന്നാൽ, ഗെയിം പുറത്തിറങ്ങുന്നതോടെ എല്ലാ പരാതികൾക്കും പരിഹാരമാകുമെന്ന്​ വിശ്വസിക്കുന്നവരും ഏറെയുണ്ട്​.





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.