തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ തുറന്നു. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെ കാർ പാർക്കിങ് കേന്ദ്രങ്ങളിൽ രണ്ട് ചാർജിങ് സ്റ്റേഷനുകൾ വീതമാണ് തുറന്നത്.

വിമാനത്താവളം കാർബൺരഹിതമാക്കി മാറ്റാനുള്ള ദൗത്യത്തിന്റെ ഭാഗമായാണിത്. വിമാനത്താവളത്തിനുള്ളിലെ ഉപയോഗത്തിനായി അടുത്തിടെ നാല് വൈദ്യുതി കാറുകൾ ഒരുക്കിയിരുന്നു.

30 കെ.വി, 20 കെ.വി വീതം ശേഷിയുള്ള ചാർജിങ് സ്റ്റേഷനുകളിൽ ഒരേ സമയം രണ്ട് വാഹനങ്ങൾ ശരാശരി ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം. മൊബൈലിൽ അദാനി ഗ്യാസ് ഇ.വി ആപ്പ് ഡൗൺലോഡ് ചെയ്ത് സമയം, തുക, യൂനിറ്റ് അടിസ്ഥാനത്തിൽ ചാർജ് ചെയ്യാനും സൗകര്യമുണ്ട്.

Tags:    
News Summary - Four high-speed electric vehicle charging stations at Thiruvananthapuram Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.