ഗൂഗ്ൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമാണ് ഡൈനോ റൺ ഗെയിം. ബ്രൗസിങ്ങിനിടെ ഫോണിലെ ഇൻറർനെറ്റ് പോയാൽ ടാബിൽ പ്രത്യക്ഷപ്പെടുന്ന ഡൈനോ ഗെയിം നല്ലൊരു സമയക്കൊല്ലിയാണെന്ന് പറയാം. 2020 ടോക്യോ ഗെയിംസിെൻറ ഭാഗമായി ഗൂഗ്ൾ തങ്ങളുടെ പ്രീയപ്പെട്ട ഡൈനോക്ക് ചെറിയൊരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.
സി.ഇ.ഒ സുന്ദർ പിച്ചൈയാണ് ഒരു സ്ക്രീൻ ഷോട്ടിലൂടെ ഡൈനോ റണ്ണിലെ ഒളിമ്പിക്സ് അപ്ഡേറ്റിനെ കുറിച്ച് സൂചന നൽകിയത്. 'എെൻറ സർഫിങ് കഴിവുകളിൽ ഞാൻ കുറച്ച് പണിയെടുക്കേണ്ടതുണ്ട്..' എന്ന അടിക്കുറിപ്പോടെയാണ് പിച്ചൈ സ്ക്രീൻഷോട്ട് പങ്കുവെച്ചത്.
Might need to work on my surfing skills 🌊 chrome://dino/ pic.twitter.com/OqDn3RHLGg
— Sundar Pichai (@sundarpichai) July 23, 2021
ഒളിമ്പിക്സിലെ ഇനങ്ങളായ സർഫിങ്ങും ഹഡിൽസും നീന്തലും ഒാട്ടവും ചാട്ടവുമൊക്കെ ഡൈനോ റൺ ഗെയിമിൽ ഗൂഗ്ൾ ചേർത്തിട്ടുണ്ട്. ഗെയിമിെൻറ മോണോക്രോം ഇൻറർഫേസിൽ ഇപ്പോൾ നിറങ്ങളും കാണാൻ സാധിക്കും. ഒളിമ്പിക്സ് ദീപ ശിഖയിൽ തൊട്ടാൽ നമ്മുടെ ഡൈനോയുടെ നിറം മാറും പിന്നാലെ ഒളിമ്പിക്സിലെ ഇനങ്ങളിൽ പെങ്കടുക്കാനും ഡൈനോക്ക് സാധിക്കും.
chrome://dino/ എന്ന് ക്രോം അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ പുതിയ അപ്ഡേറ്റഡ് ഡൈനോ റൺ ഗെയിം കളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.