സ്റ്റേ അനുവദിച്ചില്ല; പിഴയുടെ 10 ശതമാനം ഗൂഗ്ൾ കെട്ടിവെക്കണമെന്ന് അപ്പലേറ്റ് ട്രൈബ്യൂണൽ

ന്യൂ​ഡ​ൽ​ഹി: 1,337.76 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ കോ​മ്പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി.​സി.​ഐ) ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂ​ഗ്ളി​ന്റെ ആ​വ​ശ്യം ക​മ്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ചി​ല്ല.​പി​ഴ തു​ക​യു​ടെ 10 ശ​ത​മാ​നം ഗൂ​ഗ്ൾ കെട്ടിവെക്കണമെന്ന് ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചു.

സി.​സി.​ഐ വി​ധി ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഗൂ​ഗ്ളി​നു​വേ​ണ്ടി ഹാ​ജ​രാ​യ മ​നു അ​ഭി​ഷേ​ക് സി​ങ്‍വി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ട്രൈ​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ചി​ല്ല. മ​റ്റ് ക​ക്ഷി​ക​ളെ കേ​ട്ട​തി​നു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് വി​ധി​യി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത വാ​ദം ഫെ​ബ്രു​വ​രി 13ന് ​ന​ട​ക്കും. അ​തി​നു​മു​മ്പ് നി​ശ്ച​യി​ച്ച തു​ക ഗൂ​ഗ്ൾ അ​ട​ക്ക​ണം. ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് അ​ന്തി​മ വാ​ദം. പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വി​പ​ണി​യി​ലെ ആ​ധി​പ​ത്യം ദു​രു​പ​യോ​ഗി​ച്ച​തി​നാ​ണ് കോം​പ​റ്റീ​ഷ​ന്‍ ക​മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ഗൂ​ഗ്ളി​ന് 1,337.76 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന്‍ഡ്രോ​യി​ഡ് ഓ​പ​റേ​റ്റി​ങ് സി​സ്റ്റ​ത്തെ ഗൂ​ഗ്ള്‍ വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന് കോം​പ​റ്റീ​ഷ​ന്‍ ക​മീ​ഷ​ന്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കാന്‍ സി.സി.ഐ ഗൂഗ്ളിനോട് ആവശ്യപ്പെട്ടിരുന്നു.

ഗൂഗ്ൾ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ മേൽ സമ്മർദം ചെലുത്തുകയും സമാന്തര ആപ്പുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ 31,000 കോടി രൂപ നേരത്തെ ഗൂഗ്ളിന് പിഴ വിധിച്ചിരുന്നു.

ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം 1303 കോടി രൂപയാണ് ഗൂഗ്ളിന് പിഴ ചുമത്തിയത്. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഫ്രാൻസിൽ 1265 കോടി രൂപ പിഴ വിധിച്ചു. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനിയ്‌ക്കെതിരെ വിവിധ കേസുകള്‍ നടക്കുന്നുണ്ട്.

ഇ​ന്ത്യ​യി​ല്‍ ഗൂ​ഗ്ള്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ശി​ക്ഷാ​ന​ട​പ​ടി​യാ​ണി​ത്. എ​ന്നാ​ല്‍, യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ ത​ങ്ങ​ള്‍ക്കെ​തി​രെ ക​ണ്ടെ​ത്തി​യ കു​റ്റാ​രോ​പ​ണ​ങ്ങ​ള്‍ സി.​സി.​ഐ അ​തേ​പ​ടി പ​ക​ർ​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഗൂ​ഗ്ള്‍ ആ​രോ​പ​ണം. തു​ട​ര്‍ന്നാ​ണ് ഗൂ​ഗ്ളി​ന്റെ മാ​തൃ ക​മ്പ​നി​യാ​യ ആ​ല്‍ഫ​ബ​റ്റ് അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Google Directed To Pay 10% Of total Penalty For Anti-Competitive Practices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.