സൂയസിൽ കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ നീങ്ങിത്തുടങ്ങിയപ്പോൾ (Image: Reuters)

സൂയസ് പ്രതിസന്ധി തീർന്നതിന് പിന്നാലെ ഗൂഗ്ളിൽ 'കപ്പലോട്ടം'

ലോകത്തിലെ തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ ചെളിയിൽ പുതഞ്ഞ ഭീമൻ ചരക്കുകപ്പൽ 'എവർ ഗിവൺ' മോചിതമായത് കഴിഞ്ഞ ദിവസമാണ്. ഒരാഴ്ചയോളം ലോകകമ്പോളത്തെ തന്നെ പ്രതിസന്ധിയിലാക്കിയാണ് കപ്പൽ സൂയസിന് കുറുകെ നിലയുറപ്പിച്ചത്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ 'രക്ഷപ്പെടുത്താൻ' സാധിച്ചത്.

കപ്പൽ മോചിതമായി വീണ്ടും ഒഴുകിയ വാർത്ത ലോകമെങ്ങും ആശ്വാസത്തോടെ കേട്ടപ്പോൾ ഒരു കപ്പൽ റാലി തന്നെ ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ സെർച് എൻജിൻ. സൂയസ് കനാലുമായോ എവർ ഗിവൺ കപ്പലുമായോ ബന്ധപ്പെട്ട കീവേഡുകൾ ഗൂഗ്ളിൽ തിരയുമ്പോൾ തെരച്ചിൽ ഫലങ്ങൾക്ക് മുകളിൽ കപ്പൽ ഓടുന്ന അനിമേഷൻ ഒരുക്കിയാണ് ഗൂഗ്ൾ സൂയസിലെ രക്ഷാപ്രവർത്തനത്തിന് ആദരമർപ്പിച്ചത്.




വേ​ലി​യേ​റ്റ​ത്തി​‍െൻറ ആ​നു​കൂ​ല്യം മു​ത​ലാ​ക്കി, ട​ഗ്​​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​പ്പ​ലി​‍െൻറ ബോ (​മു​ൻ​ഭാ​ഗം) മ​ണ​ൽ​ത്തി​ട്ട​യി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ചാണ് ഡ​ച്ച്​ ര​ക്ഷാ​ദൗ​ത്യ​സം​ഘം എവർ ഗിവൺ കപ്പലിനെ വീണ്ടും ഒഴുക്കിയത്. ക​നാ​ലി​‍െൻറ മ​ധ്യ​ഭാ​ഗ​ത്തു​ള്ള 'ഗ്രേ​റ്റ്​ ബി​റ്റ​ർ ലേ​ക്​' എ​ന്ന വീ​തി​യേ​റി​യ ഭാ​ഗ​ത്തേക്കാണ് കപ്പലിനെ എ​ത്തി​ച്ചിട്ടുള്ളത്. ഇ​വി​ടെ വെ​ച്ച്​ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ നടത്തും. സൂയസ് കനാൽ അതോറിറ്റിയുടെ മറ്റ് നടപടി ക്രമങ്ങൾ കൂടി പൂർത്തിയായ ശേഷമേ കപ്പലിന് കനാൽ വിടാൻ സാധിക്കൂ. 

Tags:    
News Summary - Google Has a Hidden Boat Parade Now That Ever Given is No Longer Blocking the Suez Canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.