വീട്ടിലിരുന്ന് ഗൂഗ്ൾ മീറ്റിൽ ചൂടുപിടിച്ച ചർച്ച നടക്കവേ അമ്മ ചൂലുമായി വന്ന്, ‘ഈ മുറി അടിച്ചുവാരാനുണ്ട് അപ്പുറത്ത് പോ..’ എന്നു പറഞ്ഞാൽ പേടിക്കേണ്ട. അടുത്ത മുറിയിൽ പോയി മറ്റൊരു ഡിവൈസിൽ ലോഗിൻ ചെയ്ത് വീണ്ടും മീറ്റിൽ ചേരാനായി, ‘ ഒരു സാങ്കേതിക പ്രശ്നമുണ്ട്, എനിക്ക് അഞ്ചു മിനിറ്റ് ബ്രേക്ക് തരണം ബോസ്’ എന്ന് അഭ്യർഥിക്കേണ്ടതുമില്ല.
മീറ്റിങ്ങിൽ നിന്ന് ലോഗൗട്ട് ചെയ്യാതെ തന്നെ മറ്റൊരു ഡിവൈസിലേക്ക് ഇത് സ്വിച്ച് ചെയ്യാവുന്ന പുതിയ ഫീച്ചറുമായി ഗൂഗ്ൾ മീറ്റ് വന്നിരിക്കുകയാണ്.
മീറ്റ് കോളിലായിരിക്കുമ്പോൾ തന്നെ ‘സ്വിച്ച് ഹിയർ’ എന്ന ഫീച്ചർ അപ്ലൈ ചെയ്ത് ഇങ്ങനെ മാറാം. ‘‘ഇന്നത്തെ കാലത്ത് നാം ജോലികൾ ചെയ്തു തീർക്കുന്നത് വിവിധ സ്ഥലങ്ങളിലും വിവിധ ഡിവൈസുകളിലും വെച്ചാണല്ലോ.
ലോഗൗട്ട് ചെയ്യാതെയും മറ്റ് ഡിവൈസുകളിലേക്ക് മാറാവുന്ന ഫീച്ചർ അവതരിപ്പിച്ചതോടെ കാര്യങ്ങൾ ഇനി എളുപ്പമാകും’’ -ഗൂഗ്ളിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.