വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിന് ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ അനുമതി നല്കി. ഹാനികരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് ഗൂഗ്ൾ നടപടി. യു.എസില്‍ 40 ശതമാനത്തോളം പേര് ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്.
ഫെബ്രുവരിയില്‍ യു.എസിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ ട്രൂത്ത് സോഷ്യല്‍ ലഭ്യമായിരുന്നു. എന്നാൽ, ആവശ്യമായ ഉള്ളടക്കനിയന്ത്രണമില്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗ്ള്‍ പ്ലേസ്റ്റോര്‍ അനുമതി നല്‍കിയിരുന്നില്ല. 2021 ജനുവരിയില്‍ യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ ട്രംപിന് ട്വിറ്ററിലും ഫേസ്ബുക്കിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.