വീഡിയോ കോൺഫറൻസിങ് ആപ്പായ 'സൂം' ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റവാളികൾ ഉപയോക്താക്കളുടെ സിസ്റ്റങ്ങളിൽ പ്രവേശിച്ച് അപകടം വിതക്കുന്ന തരത്തിലുള്ള ഗുരുതര പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (CERT-IN) സൂം ഉൽപ്പന്നങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒന്നിലധികം സുരക്ഷാപ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.
സൂം ഉത്പന്നങ്ങളിൽ നിലനിൽക്കുന്ന പിഴവ് മുതലെടുത്ത് സൈബർ കുറ്റവാളികൾക്ക് സുരക്ഷാ നിയന്ത്രണം മറികടക്കാനും ലക്ഷ്യമിട്ട സിസ്റ്റങ്ങളിലെ പ്രവർത്തനങ്ങൾ വരെ തടസ്സപ്പെടുത്താനും കഴിയുമെന്ന് CERT ചൂണ്ടിക്കാട്ടുന്നു.
4.8.20220916.131 പതിപ്പിന് മുമ്പുള്ള സൂം ഓൺ-പ്രിമൈസ് മീറ്റിങ് കണക്ടർ MMR-ലും, 5.10.6 മുതൽ 5.12.0 5.0 വരെയുള്ള MacOS- സൂം ക്ലയന്റുകളിലുമാണ് കേടുപാടുകൾ കണ്ടെത്തിയതെന്ന് CERT-IN പ്രസ്താവിച്ചു. അനുചിതമായ ആക്സസ് കൺട്രോളും, ഡീബഗ്ഗിംഗ് പോർട്ടിന്റെ തെറ്റായ കോൺഫിഗറേഷനുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ എത്രയും പെട്ടന്ന് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് സൂം അധികൃതർ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.