ഇ​ലോ​ൺ മ​സ്ക്

ഇലോൺ മസ്കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്. ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ മസ്ക് കാണണമെന്ന് ഹമാസ് പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്ക് രാജ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പ്രതിനിധിയുടെ പ്രതികരണം.

ഗസ്സ സന്ദർശിക്കാൻ മസ്കിനെ ക്ഷണിക്കുകയാണ്. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മസ്ക് കാണണമെന്ന് ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്റൂത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്ക് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, പ്ര​സി​ഡ​ന്റ് ഐ​സ​ക് ഹെ​ർ​സോ​ഗ് എ​ന്നി​വ​രെ​യ​ട​ക്കം ക​ണ്ട അ​ദ്ദേ​ഹം ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​ത് തീ​വ്ര​വാ​ദ​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന് ആരോപണമുയർത്തി മസ്കിനെതിരെ വ്യാപക വിമർശനം ഇസ്രായേൽ ഭാഗത്തു നിന്ന് നേരത്തെയുണ്ടായിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കുന്ന സംഭവമുണ്ടായിരുന്നു. എ​ക്സി​ൽ മ​റ്റൊ​രാ​ളു​ടെ ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന് മ​സ്ക് പി​ന്തു​ണ ന​ൽ​കി​യെന്നതും വിവാദമായി. ഇതിനൊക്കെ പരിഹാരമെന്നോണമാണ് മസ്കിന്‍റെ ഇപ്പോഴത്തെ സന്ദർശനമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Hamas invites Elon Musk to visit Gaza after he voices support for Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.