കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്. 2021 െൻറ രണ്ടാം പാദത്തിൽ 33 ദശലക്ഷം കയറ്റുമതി കടന്നതായി, ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിൻറ് റിസർച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാംപാദത്തിൽ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതിയിലെ വാർഷിക വർധനവ് 82 ശതമാനമാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ് ഭീഷണി കാരണം ചെറിയ തളർച്ചനേരിെട്ടങ്കിലും ജൂണിൽ കടകൾ തുറക്കാൻ തുടങ്ങിയതോടെ വീണ്ടും വലിയതോതിൽ ആവശ്യക്കാർ വർധിക്കുകയായിരുന്നു. ഒാൺലൈൻ ക്ലാസുകളും സ്മാർട്ട്ഫോൺ വിപണിയെ വലിയ രീതിയിൽ സഹായിച്ചു.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യത്തിെൻറ തുടർച്ചയാണ് ദൃശ്യമാകുന്നത്. മൊത്തം വിപണിയുടെ 79 ശതമാനം വിഹിതമാണവർക്കുള്ളത്. അതിൽ തന്നെ ഒന്നാം സ്ഥാനത്തുള്ളത് ചൈനീസ് ടെക് ഭീമനായ ഷവോമിയാണ്. റെഡ്മി 9 സീരീസും റെഡ്മി നോട്ട് 10 സീരീസുമാണ് ഷവോമിക്ക് തുണയായത്. ബജറ്റ് മോഡലുകളുടെ വൻ വിജയത്തെ തുടർന്ന് 28 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് അവർ സ്വന്തമാക്കിയത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഫോണുകളിൽ നാലിൽ അഞ്ചും ഷവോമിയുടേതാണെന്നാണ് കൗണ്ടർപോയിൻറ് ചൂണ്ടിക്കാട്ടുന്നത്. റെഡ്മി 9 എ, റെഡ്മി 9 പവര്‍, റെഡ്മി നോട്ട് 10, റെഡ്മി 9 തുടങ്ങിയ മോഡലുകളാണവ. ഷവോമിയുടെ തന്നെ സബ്-ബ്രാൻഡായ പോകോ രണ്ടാം പാദത്തിൽ മൂന്നിരട്ടി വളര്‍ച്ചയാണ് സ്വന്തമാക്കിയത്. നിർമിച്ച ഫോണുകളിൽ 66 ശതമാനം വരെ കയറ്റുമതി ചെയ്ത് പോകോ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
കൊറിയൻ കമ്പനിയായ സാംസങ്ങാണ് വിപണിയിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്. ഒാൺലൈൻ മോഡലുകളായ എം സീരീസും എഫ് സീരീസുമാണ് സാംസങ്ങിന് തുണയായത്. ചൈനയുടെ ബി.ബി.കെ ഇലക്ട്രോണിക്സിെൻറ ഒപ്പോ, വിവോ, റിയൽമി, വൺപ്ലസ് എന്നീ മോഡലുകൾക്ക് രാജ്യത്ത് വലിയ തരംഗമുണ്ടാക്കാൻ കഴിയുന്നുണ്ട്. അവരിൽ നിന്നുള്ള വിവോയാണ് മൂന്നാം സ്ഥാനത്തുള്ളത്. 61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് വിവോ ഇപ്പോഴും ഇന്ത്യൻ മാർക്കറ്റിൽ വിലസുന്നത്. പ്രീമിയം വിഭാഗത്തില്‍ ഇൗ ചൈനീസ് ബ്രാൻഡിെൻറ പങ്ക് 12 ശതമാനമായി ഉയരുകയും ചെയ്തു.
140 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ലിസ്റ്റിലെ നാലാമത്തെ ബ്രാന്‍ഡാണ് റിയല്‍മി. 5ജി സ്മാർട്ട്ഫോണുകൾക്കുള്ള ഡിമാൻറും കൂടുതൽ മുതലാക്കാൻ അവർക്കായി. 23 ശതമാനം ഓഹരിയോടെ രാജ്യത്തെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍മിയിപ്പോൾ. തൊട്ടുപിന്നിലുള്ളതാകെട്ട സഹോദര കമ്പനിയായ വണ്‍പ്ലസും. 103 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായ ഓപ്പോ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
പ്രീമിയം വിഭാഗത്തിലും ചൈനയുടെ ആധിപത്യമാണ്. 30000 രൂപയ്ക്കും അതിനുമുകളിലുള്ള ഫോണുകളുടെ മാർക്കറ്റിൽ 34 ശതമാനം ഒാഹരിയുമായി വൺപ്ലസാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടാം പാദത്തിൽ 200 ശതമാനമാണ് അവരുടെ വളർച്ച. വൺപ്ലസ് 9 സീരീസിെൻറ ലോഞ്ചോടെയാണ് കമ്പനി ഇന്ത്യയിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത്. വൺപ്ലസ് നോർഡ് എന്ന പേരിലിറങ്ങുന്ന മിഡ്റേഞ്ച് ഫോണുകൾക്കും രാജ്യത്ത് വലിയ ഡിമാൻറാണുള്ളത്. ഇന്ത്യയിലെ പ്രീമിയം മാര്‍ക്കറ്റിലെ ആദ്യ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ മൂന്ന് സ്ഥാനവും അവർക്ക് സ്വന്തമാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.