ട്രെയിൻ അണുവിമുക്തമാക്കാൻ റോബോട്ടിനെ വിന്യസിച്ച്​ ഇന്ത്യൻ റെയിൽവേ; വിഡിയോ കാണാം

ഇന്ത്യക്കാർ യാത്ര ചെയ്യാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതാണെങ്കിലും കോവിഡ്​ മഹാമാരിയുടെ കാലത്ത്​ ട്രെയിൻ യാത്ര പലർക്കും ഭയമാണ്​. എത്രയൊക്കെ സൂക്ഷിച്ചാലും കോവിഡ്​ വൈറസ്​ ബാധയേൽക്കുമെന്ന ഭീതിയാണ്​ യാത്രക്കാരെ ട്രെയിൻ യാത്രയിൽ നിന്ന്​ അകറ്റുന്നത്​. എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ ഡൽഹി ഡിവിഷൻ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്​.

ഇനിമുതൽ ട്രെയിനിലെ കോച്ചുകളെല്ലാം 100 ശതമാനം അണുവിമുക്തമായിരിക്കുമെന്നാണ്​ അവർ വാഗ്ദാനം ചെയ്യുന്നത്​. അണുവിമുക്​തമാക്കുന്നതാക​െട്ട റോബോട്ടുകളും. റോബോട്ട്​ ചില്ലറക്കാരനല്ല. നൂതന അൾട്രാ വയലറ്റ് (യുവിസി) അണുനാശിനി റോബോട്ടാണ് കോച്ചുകളിലെ​ കമ്പാർട്ട്‌മെൻറ്​ ഏരിയ പൂർണ്ണമായും അണുവിമുക്തമാക്കുന്നത്​.

ട്രെയിനി​െൻറ അകം മുഴുവൻ യു.വി.സി റോബോട്ട് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. ന്യൂഡൽഹി-ലഖ്​നോ ശതാബ്ദി എക്സ്പ്രസ് ട്രെയിനിലെ സീറ്റുകൾ അണുവിമുക്തമാക്കാൻ ഒരു റോബോട്ട് യു.വി ലൈറ്റ് ഉപയോഗിക്കുന്നതി​െൻറ വിഡിയോയും ചിത്രങ്ങളും റെയിൽവേയുടെ ഡൽഹി വിഭാഗം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. 


Tags:    
News Summary - Indian Railways Using UVC Robots to Sanitise Coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.