കോവിഡ് മഹാമാരിയുടെ കാലത്ത് ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ടെലികോം സേവനദാതാക്കൾക്ക് നെറ്റിന് സ്പീഡില്ലെന്ന് പറഞ്ഞുള്ള പരാതികളുടെ പ്രളയമാണ്. ലോക്ഡൗൺ കാലത്ത് അമിത ഉപയോഗം തടയാനായി യൂട്യൂബിൽ എച്ച്.ഡി വിഡിയോകൾ പ്ലേ ചെയ്യുന്നതടക്കം നിയന്ത്രിക്കേണ്ടതായി വന്നു. ഇൻറർനെറ്റ് വേഗത കുറഞ്ഞത് ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്ഥിതി അതിലും കഷ്ടമാണ്.
ഒാക്ല സ്പീഡ് ടെസ്റ്റ് പുറത്തുവിട്ട സെപ്തംബർ മാസത്തെ ആഗോള സൂചിക പ്രകാരം നെറ്റ് സ്പീഡിെൻറ കാര്യത്തിൽ ഇന്ത്യ ഒരുപാട് പുറകിൽ തന്നെയാണുള്ളത്. മൊബൈൽ ഡാറ്റ സ്പീഡിൽ ലോകത്ത് 131ാം സ്ഥാനത്തും ഫിക്സഡ് ബ്രോഡ്ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ ഇന്ത്യയുടെ കാലത്തും നമ്മുടെ രാജ്യം.
നിലവിൽ 12.07Mbps ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡാണ് ഇന്ത്യയിലുള്ളത്. ഇത്, അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലേതിനേക്കാൾ കുറവുമാണ്. എന്നാൽ, മാർച്ചിലെ 10.15Mbps വേഗതയിൽ നിന്നും ചെറിയ വളർച്ചയുണ്ടായി എന്നതാണ് ആശ്വാസം. ബ്രോഡ്ബാൻഡ് ഡൗൺലോഡ് സ്പീഡ് മാർച്ചിൽ 35.98Mbps ആയിരുന്നു. സെപ്തംബറിൽ അത് 46.47Mbps ആയി ഉയർന്നിട്ടുണ്ട്.
സെപ്തംബർ മാസത്തിലെ കണക്കനുസരിച്ച് ആഗോളതലത്തിൽ മൊബൈൽ - ഫിക്സഡ് ബ്രോഡ്ബാൻഡ് സ്പീഡ് യഥാക്രമം 35.96Mbps, 85.73Mbps എന്നിങ്ങനെയാണ്. 121Mbps വേഗതയുമായി മൊബൈൽ ഇൻറർനെറ്റ് സ്പീഡിൽ ദക്ഷിണ കൊറിയയാണ് ലോകത്ത് ഒന്നാമത്. ബ്രോഡ്ബാൻഡ് സ്പീഡിൽ 226.6Mbps ഉള്ള സിംഗപ്പൂരും ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.