കിടിലൻ മാറ്റങ്ങളുമായി ഐ.ഒ.എസ് 15 അവതരിപ്പിച്ച് ആപ്പിൾ. ഐമെസേജ്, ഫേസ്ടൈം എന്നിവയിലെ മാറ്റങ്ങളാണ് എടുത്ത് പറയേണ്ടത്. സുരക്ഷയിൽ സ്വകാര്യതയിലും കാര്യമായ പുരോഗതി കൊണ്ടു വരാൻ ആപ്പിൾ ശ്രദ്ധിച്ചിട്ടുണ്ട്. ഐഫോൺ 6എസ് മുതലുള്ള ഫോണുകളിൽ ഐ.ഒ.എസ് 15 ലഭ്യമാവും. ഓപ്പറേറ്റിങ് സിസ്റ്റത്തിെൻറ പബ്ലിക് ബീറ്റ വൈകാതെ ലഭ്യമാവുമെന്നാണ് റിപ്പോർട്ട്.
ലോക്ഡൗൺകാലത്ത് ആശയവിനിമയത്തെ കൂടുതൽ മികച്ചതാക്കാനുള്ള സംവിധാനങ്ങളാണ് ഫേസ്ടൈമിൽ കൂട്ടിച്ചേർത്തിരിക്കുന്നതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഫേസ്ടൈം കോളുകളിലെ ശബ്ദം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമം കമ്പനി നടത്തിയിട്ടുണ്ട്. ഫേസ്ടൈം ഇൻവിറ്റേഷൻ ലിങ്ക് ആൻഡ്രോയിഡ് ഉൾപ്പടെ എല്ലാ പ്ലാറ്റ്ഫോമിലൂടെയും ഇനി ഷെയർ ചെയ്യാം. ഫേസ്ടൈം കോളിൽ വീഡിയോ കാണാനും പാട്ട് കേൾക്കാനും സഹായിക്കുന്ന ഷെയർ പ്ലേ സംവിധാനവും പുതിയ മാറ്റമാണ്.
ഷെയർ ചെയ്ത ആർട്ടിക്കിൾ, ഫോട്ടോസ് എന്നിവ എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഐമെസേജിലെ പ്രധാന സവിശേഷത. നോട്ടിഫിക്കേഷനിലും ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്. കോൺടാക്ടുകളിലെ ഫോട്ടോകളും ആപുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈവ് ടെക്സ്റ്റ്, മെമ്മറീസ് എന്നിവയാണ് ഫോട്ടോ ആപിലെ പുതിയ സവിശേഷതകൾ. വാലറ്റ്, മാപ്സ്, വെതർ ആപുകളിലും മാറ്റമുണ്ട്. പുതിയ വിഡ്ജെറ്റുകൾ, മൾട്ടി ടാസ്കിങ്, നോട്ട്സ്, ട്രാൻസലേറ്റ് ആപ് എന്നിവയാണ് ഐപാഡ് ഒ.എസി.ലെ മാറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.