അക്കാര്യത്തിൽ സ്റ്റീവ്​ ജോബ്​സ്​ മാന്ത്രികൻ; എനിക്ക്​ അദ്ദേഹത്തോട്​ അസൂയയായിരുന്നു- ബിൽ ഗേറ്റ്​സ്​

ടെക്​ ലോകത്തെ അതികായരാണ്​ അന്തരിച്ച ആപ്പിൾ മേധാവി സ്റ്റീവ്​ ജോബ്​സും മൈക്രോസോഫ്റ്റി​െൻറ തലവൻ ബിൽ ഗേറ്റ്​സും. കമ്പ്യൂട്ടർ വിപ്ലവകാരികളായ ഇരുവരുടെയും വളർച്ച അസൂയാവഹമായിരുന്നു. വിവര സാ​േങ്കതിക വിദ്യയുടെ ശക്​തി ആളുകളിലേക്ക്​ എത്തിച്ച ഇരുവരും തമ്മിൽ ആരോഗ്യപരമായ മത്സരം നിലനിന്നിരുന്നു. എന്നാൽ, സ്​റ്റീവ്​ ജോബ്​സിനോട്​ തനിക്ക്​ അതിയായ അസൂയയുണ്ടായിരുന്നതായി ബിൽഗേറ്റ്​സ്​ വെളിപ്പെടുത്തിയിരിക്കുകയാണ്​.

'എ​െൻറ എതിരാളിയും സുഹൃത്തുമായിരുന്ന സ്റ്റീവ്​ ജോബ്​സി​െൻറ ​സമാനതകളില്ലാത്ത വ്യക്​തിപ്രഭാവത്തിലും ആളുകളെ പ്രചോദിപ്പിക്കാനുള്ള കഴിവിലും എനിക്ക്​ അസൂയയുണ്ടായിരുന്നു'. -ബിൽ ഗേറ്റ്​സ്​ പറഞ്ഞു. 'ആളുകളെ പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം ഒരു മാന്ത്രികനായിരുന്നു. ഞാൻ വളരെ ചെറിയൊരു മാന്ത്രികൻ മാത്രവും. അതുകൊണ്ട്​, അദ്ദേഹത്തി​െൻറ മന്ത്രങ്ങളിൽ പെടാൻ എനിക്ക്​ കഴിഞ്ഞില്ല. അദ്ദേഹം മന്ത്രങ്ങൾ ഉരുവിടുന്നതും ആളുകൾ അതുനോക്കി അമ്പരന്നിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്​. ഞാൻ ഒരുപാട്​ അസൂയാലുവായിരുന്നു. -ഗേറ്റ്​സ്​ ഒരു പോഡ്​കാസ്റ്റിൽ പറഞ്ഞു.


സഹസ്ഥാപകനായിരുന്നിട്ടും ആപ്പിൾ കമ്പനിയിൽ നിന്നും സ്റ്റീവ്​ ജോബ്​സിന്​ പുറത്തുപോകേണ്ടി വന്നതിനെ കുറിച്ചും ബിൽ ഗേറ്റ്​സ്​ മനസുതുറന്നു. അന്നത്തെ സി.ഇ.ഒ ആയ ജോൺ സ്​കല്ലിയുമായും കമ്പനിയുടെ ബോർഡ്​ അംഗങ്ങളുമായും നിലനിന്നിരുന്ന തർക്കത്തെ തുടർന്നായിരുന്നു ജോബ്​സ്​ കമ്പനിയിൽ നിന്നും നിർബന്ധിതമായി പുറത്താക്കപ്പെട്ടത്​. എന്നാൽ, പുറത്തായ ജോബ്​സ്​ 'നെക്​സ്​ടി' എന്ന പുതിയ കമ്പനി 1997ൽ സ്ഥാപിച്ചു.

അപകടം മണത്ത ആപ്പിൾ നെക്​സ്​ടി പൂർണ്ണമായും വാങ്ങി സ്​റ്റീവ്​ ജോബ്​സിനെ വീണ്ടും കമ്പനിയുടെ സി.ഇ.ഒയായി തിരിച്ചുകൊണ്ടുവരികയായിരുന്നു. 1997ൽ തിരിച്ചുവരവിന്​ ശേഷം 2011ൽ​ കാൻസർ ബാധിച്ച്​ മരിക്കുന്നത്​ വരെയുള്ള സ്റ്റീവ്​ ജോബ്​സി​െൻറ പ്രവർത്തനം തീർത്തും അസാധാരണവും അദ്​ഭുതപ്പെടുത്തുന്നതുമായിരുന്നുവെന്ന്​ ബിൽ ഗേറ്റ്​സ്​ കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.