എൽ. ജി. യുടെ ഓണം ഓഫറുകൾ എൽ.ജി. ഇന്ത്യ വൈസ് പ്രസിഡന്റ് പി. സുധീറും, എൽ.ജി. കേരള റീജ്യണൽ ബിസിനസ്സ് ഹെഡ് സജി സുന്ദർ, കൊച്ചി ബ്രാഞ്ച് മാനേജർ ഉമേഷ് പിള്ള, കോഴിക്കോട് ബ്രാഞ്ച് മാനേജർ മുഹമ്മദ് റാഫി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കി എൽ.ജി; ഓണത്തിന് കാത്തിരിക്കുന്നത് 25 കോടിയുടെ സമ്മാനങ്ങൾ

കൊച്ചി: ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ ആഗോള ഗൃഹോപകരണ ബ്രാൻഡായ എൽജി ഓണാഘോഷത്തിനായി ഒരുക്കുന്നത് ആകർഷക ഓഫറുകൾ. ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 25 കോടി രൂപയുടെ വമ്പൻ സമ്മാനങ്ങളാണ്. ജൂലൈ 22 മുതൽ ആരംഭിക്കുന്ന ഓഫറുകൾ സെപ്തംബർ 30 വരെയുണ്ട്. എൽജി ഹോം എന്റർടെയ്‌ൻമെന്റ് ഉത്‌പന്നങ്ങൾക്കും ഹോം അപ്ളയൻസസുകൾക്കും ഓഫറുകളും സമ്മാനങ്ങളും ലഭിക്കും.

വെറും 25 രൂപയ്ക്ക് എൽജി ഉത്‌പന്നങ്ങൾ വാങ്ങാമെന്നതാണ് ഏറ്റവും പ്രത്യേകത. ബാക്കിത്തുക അനായാസ തവണകളായി അടയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് ആഴ്‌ചയിൽ ഒരു കിയ സോണറ്റ് കാർ സമ്മാനം ലഭിക്കും. 10 ആഴ്‌ചകളിലായി 10 കിയ സോണറ്റ് സ്വന്തമാക്കാം.

ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 30 പേർക്ക് എൽജി ഒ.എൽ.ഇ.ഡി ടിവി നൽകും. വിവിധ ടിവി മോഡലുകൾ വാങ്ങുന്നവർക്ക് 5,000 രൂപവരെ ക്യാഷ് ഡിസ്കൗണ്ടുണ്ട്. തിരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 25 ശതമാനം വരെയാണ് ഡിസ്കൗണ്ട്. തിരഞ്ഞെടുത്ത ഒ.എൽ.ഇ.ഡി ടിവിക്കൊപ്പം 64,990 രൂപയുടെ സൗണ്ട് ബാർ സൗജന്യം.32 ഇഞ്ചിന് മുകളിലെ എല്ലാ ടിവിക്കും മൂന്നുവർഷത്തെ ഫുൾ വാറന്റിയുണ്ട്. തിരഞ്ഞെടുത്ത എക്‌സ്‌ ബൂം മോഡലുകൾക്കൊപ്പം മൈക്കും സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം മിനി റഫ്രിജറേറ്ററും മൈക്രോവേവ് ഓവനൊപ്പം ഗ്ലാസ് ബൗളും സൗജന്യം. വാട്ടർപ്യൂരിഫയറിനൊപ്പം 4,200 രൂപയുടെ ഒരുവർഷ മെയിന്റനൻസ് പാക്കേജും സ്‌റ്റെയിൻലെസ് സ്‌റ്റീൽ ടംബ്ളറും സൗജന്യമാണ്. തിരഞ്ഞെടുത്ത ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ 20,000 രൂപവരെ കാഷ്ബാക്കുണ്ട്. തിരഞ്ഞെടുത്ത ഒ.എൽ.ഇ.ഡി., യു.എച്ച്.ഡി ടിവികൾക്ക് ഒരു ഇ.എം.ഐ ഇളവുണ്ട്.പ്രമുഖ ഗൃഹോപകരണ ഷോറൂമുകളിലും എൽജി ബെസ്‌റ്റ് ഷോപ്പുകളിലും ഓഫറുകൾ ലഭ്യമാണെന്ന് എൽജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി.സുധീർ പറഞ്ഞു. ഈ ഓണക്കാലത്ത് 550 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് എൽജി ഇന്ത്യ റീജിയണൽ ബിസിനസ് ഹെഡ് - കേരള സജി സുന്ദർ പറഞ്ഞു.

Tags:    
News Summary - LG completed 25 years in India; 25 crore worth of gifts are waiting for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.