കടുത്ത നെഞ്ച് വേദന കാരണം ആശുപത്രിയിലേക്ക് പോയതായിരുന്നു മസാചുസെറ്റ്സ് സ്വദേശിയായ ബ്രാഡ് ഗൗതിയേ (38). എന്നാൽ, ആശുപത്രിയിൽ നിന്ന് ഡോക്ടർ നെഞ്ചുവേദനയുടെ കാരണം പറഞ്ഞതും ബ്രാഡ് ഞെട്ടിപ്പോയി. കാരണം മറ്റൊന്നുമല്ല, ചെവിയിൽ വെച്ച ആപ്പിൾ എയർപോഡ് ഉറക്കത്തിൽ അദ്ദേഹം വിഴുങ്ങിപ്പോയി. അത് പുറത്തെടുക്കാൻ ഇനി സർജറി ചെയ്യണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു.
പതിവുപോലെ രാവിലെ ഉറക്കമെണീറ്റ് വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിക്കാതെ ശ്വാസംമുട്ട് അനുഭവപ്പെട്ടിരുന്നതായി ബ്രാഡ് പറഞ്ഞു. എന്നാൽ, അൽപ്പം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. ദിവസം മുഴുവനും നെഞ്ചിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് പോലെ തോന്നുകയും ചെറിയ നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നെങ്കിലും ബ്രാഡ് അത് കാര്യമാക്കിയില്ല.
അതിനിടെ തെൻറ ഇയർബഡ്സിൽ ഒരെണ്ണം കാണാനില്ലെന്ന് ബ്രാഡിന് മനസിലായി. അദ്ദേഹത്തിെൻറ കുടുംബം അത് തിരയാൻ സഹായിക്കുകയും ചെയ്തു. കണ്ടെത്താൻ കഴിയാതെ വന്നതോടെ രാത്രി ഉറങ്ങുേമ്പാൾ അത് വിഴുങ്ങിപ്പോയിരിക്കാമെന്ന് ഭാര്യയടക്കമുള്ളവർ തമാശയായി പറയുകയും ചെയ്തിരുന്നു.
അതോടെ ബ്രാഡിന് സംശയം വർധിക്കാൻ തുടങ്ങി. നെഞ്ചിനകത്ത് എന്തോ തടഞ്ഞുനിൽക്കുന്നതായുള്ള തോന്നലും കൂടി. 10 മിനിറ്റ് അത് മാത്രം ചിന്തിച്ചിരുന്നു. അവസാനം രണ്ടും കൽപ്പിച്ച് ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രാഡ് ഡൈലി മൈലിനോട് പറഞ്ഞു. ആദ്യം ആശുപത്രി ജീവനക്കാരി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞെങ്കിലും എക്സ്-റേ പരിശോധിച്ചപ്പോൾ വയർലെസ് ആപ്പിൾ ഹെഡ്ഫോൺ അന്നനാളത്തിൽ ഇരിപ്പുള്ളതായി കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.