ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷനായുള്ള സമയം വെട്ടിക്കുറക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ആപ്പ് അവതരിപ്പിച്ചു. എം പാസ്‌പോർട്ട് ആപ്പ് എന്നാണ് ഇതിന്റെ പേര്. ആപ്പ് നിലവിൽ വന്നാൽ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് കാലയളവ് അഞ്ച് ദിവസമായി കുറയും.
സാധാരണയായി പൊലീസ് വെരിഫിക്കേഷന് 15 ദിവസമെടുക്കും. ആപ്പ് വരുന്നതോടെ അതിന്റെ സമയം മൂന്നിൽ രണ്ട് ആയി കുറയും. ഇത് പാസ്‌പോർട്ട് അപേക്ഷ നടപടിക്രമം വേഗത്തിലാക്കാൻ സഹായിക്കും.
ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം 350 മൊബൈൽ ടാബ്‌ലെറ്റുകൾ ഡൽഹി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകി. ടാബ്ലെറ്റുകൾ വന്നാൽ പേപ്പർ പരിശോധന ഗണ്യമായി കുറയും.
ടാബ്‌ലെറ്റുകൾ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ സമയം 15 ദിവസത്തിൽ നിന്ന് 5 ദിവസമായി കുറയുന്നതോടെ പാസ്‌പോർട്ട് നൽകാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് ഡൽഹി റീജ്യനൽ പാസ്‌പോർട്ട് ഓഫീസർ അഭിഷേക് ദുബെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.