കലിഫോർണിയ: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മെറ്റ പിൻവലിച്ചു. തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയാണ് ട്രംപ്.
2021 ജനുവരിയിൽ യു.എസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികൾ അക്രമം നടത്തിയതോടെ ട്രംപിന്‍റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ മെറ്റ അനുമതി നൽകി. നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി വെള്ളിയാഴ്ച മെറ്റ വ്യക്തമാക്കി. ഫേസ്ബുകിൽ 34 ദശലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.