തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് കോഴിക്കോട്ടുകാരന്

കോഴിക്കോട്: തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അൽഫാൻ ആണ് മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടിത്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും അറിവും പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ധർക്ക് മൈക്രോസോഫ്‌റ്റ് വർഷത്തിൽ നൽകുന്ന അംഗീകാരമാണിത്. ടാറ്റ അനലിറ്റിക്സ് കാറ്റഗറിയിൽ ഇന്ത്യയിൽ ഇതുവരെ നാല് പേർക്ക് മാത്രമാണ് ഈ അവാർഡ് ലഭിച്ചത്.കഴിഞ്ഞ വർഷവും അൽഫാൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷൻ വിഭാഗത്തിൽ ആണ് അൽഫാന് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജുവനൈൽ ഹോമുകൾ , ബാംഗ്ലൂർ നഗരത്തിലെ ഉന്നത സ്ഥാപനങ്ങൾ, മിഡിൽ ഈസ്റ്റിലെ അജ്മാൻ യൂണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും അധ്യാപകർക്കും ഡാറ്റ അനലിറ്റിക്സിൽ പരിശീലനം നൽകിവരുന്ന അൽഫാന്റെ പേര് യു എസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .

ഡാറ്റ അനലിറ്റിക്സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബി.ബി.എ ടെസ്റ്റ് ബുക്ക് ആണ്. ആമസോണിലെ ടോപ് സെൽ വിഭാഗത്തിലും ഉൾപ്പെട്ടിരുന്നു. ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച് ഡാറ്റ വിശകലന രംഗത്ത് ഗവേഷണം നടത്തുന്ന അൽഫാൻ ലോകത്തെ മികച്ച സ്ഥാപനങ്ങളിൽ പരിശീലകനാണ്. ഭാര്യ: റഫ. മക്കൾ: സിദാൻ, രഹാൻ.

Tags:    
News Summary - Microsoft award for calicut native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.