റഷ്യയുമായുള്ള യുദ്ധത്തിനിടെ വെടിയുണ്ട തടഞ്ഞ് യുക്രെയ്ൻ സൈനികന്റെ ജീവൻ രക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു മൊബൈൽ ഫോൺ. തന്റെ ബാക്ക്പാക്കിൽ വെച്ച ഐഫോൺ 11 പ്രോയാണ് ബുള്ളറ്റിൽനിന്ന് സൈനികന് രക്ഷയായത്.
സമൂഹ മാധ്യമങ്ങളിൽ തരംഗമായ വിഡിയോയിൽ സൈനികൻ തന്റെ ബാക്ക്പാക്കിൽനിന്ന് ഐഫോൺ പുറത്തെടുക്കുന്നത് കാണിക്കുന്നു. ബുള്ളറ്റ് തുളച്ചുകയറിയ അടയാളമുള്ള ഫോൺ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ, 2019 മോഡൽ ഫോൺ ഇല്ലായിരുന്നെങ്കിൽ ബുള്ളറ്റ് ശരീരത്തിൽ തുളച്ചുകയറുമായിരുന്നെന്നാണ് സൈനികൻ പറയുന്നത്.
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നെതിരെ സൈനിക നടപടി ആരംഭിച്ചത്. ആയിരക്കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.