എക്സിലെ പോസ്റ്റുകളും കമന്റുകളും ഇഷ്ടപ്പെട്ടില്ലേ? അതറിയിക്കാൻ ഡിസ് ലൈക്ക് ബട്ടൻ വരുന്നു

എക്സിൽ ഡിസ് ലൈക്ക് ബട്ടൻ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്. എന്നാൽ ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 'ഡൗൺവോട്ട്' ഫീച്ചർ യഥാർഥത്തിൽ റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗൺവോട്ട് ഐക്കണിന് പകരം 'ഡിസ്‌ലൈക്ക്' ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോർട്ട്. പുതിയ ഫീച്ചർ വരുന്നതോടെ എക്സ് പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിർപ്പും അനിഷ്ടവും ഉപയോക്താക്കൾക്ക് അറിയിക്കാൻ സാധിക്കും.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ ഡിസ് ലൈക് ബട്ടൻ കൊണ്ടുവരുമെന്ന് കേട്ടിരുന്നു. എന്നാൽ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടും അതുമാത്രം എത്തിയില്ല.

ഹാർട്ട് ഷേപ്പിലുള്ളതാണ് നിലവിൽ എക്സിലെ ലൈക്ക് ബട്ടൻ. ഈ മാസം ആദ്യം ആരോണ്‍ പെരിസ് എന്നയാളാണ് എക്‌സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഡിസ് ലൈക്ക് ബട്ടൻ വരുമ്പോൾ ബ്രോക്കൺ ഹാർട്ട് ബട്ടൻ വരുമെന്നാണ് ആരോണ്‍ പെരിസ് പറയുന്നത്.

​ഒരു പോസ്റ്റിനു താഴെ ഈ ബട്ടൻ അമർത്തുമ്പോൾ, നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കു​ന്നുണ്ടേ എന്ന് ചോദിക്കും. സ്ഥിരീകരണം നൽകുന്നതോടെ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. അതേ സമയം കമന്റുകളിൽ ഡൗൺവോട്ടുകൾ കാണിക്കാനാണ് ആദ്യം ഈ ഫീച്ചർ കൊണ്ടുവരുന്നത് എന്നും റിപ്പോർട്ടുണ്ട്.

.

Tags:    
News Summary - Musk’s X developing ‘dislike’ button for downvoting replies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.