ഇന്ത്യയിൽ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനിൽ വലിയ കുറവ് വരുത്തി ഞെട്ടിച്ച നെറ്റ്ഫ്ലിക്സ് അമേരിക്കയിലും കാനഡയിലും പ്ലാനുകൾക്ക് വില കൂട്ടി. രണ്ട് ഡോളർ വരെയാണ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.
എസ്.ഡി ക്വാളിറ്റിയിൽ ഒറ്റ സ്ക്രീനിൽ ഉള്ളടക്കം സ്ട്രീം ചെയ്യാൻ അനുവദിക്കുന്ന ബേസിക് പ്ലാനിൽ ഇരുരാജ്യങ്ങളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. 9.99 ഡോളറാണ് (743.87 രൂപ) ഒരുമാസത്തേക്ക് അമേരിക്കക്കാരും കാനഡക്കാരും ബേസിക് പ്ലാനിന് നൽകേണ്ടത്. എന്നാൽ, സ്റ്റാൻഡാർഡ് പ്ലാനിന് യു.എസിൽ1.05 ഡോളർ വർധിപ്പിച്ച് 15.49 ഡോളറാക്കി. പ്രീമിയം പ്ലാനിന് ഒരു മാസത്തേക്ക് 19.99 ഡോളർ നൽകണം. നേരത്തെ അത് 17.99 ഡോളർ ആയിരുന്നു. കാനഡയിൽ പ്രീമിയം പ്ലാനിന് 20.99 ഡോളറാണ് ഇനി മുതൽ നൽകേണ്ടത്. സ്റ്റാൻഡാർഡ് പ്ലാനിന് 16.49 ഡോളറായും വർധിപ്പിച്ചു.
ആമസോൺ ൈപ്രമിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയിൽ സബസ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുറച്ച് പിടിച്ച് നിൽക്കാൻ നെറ്റ്ഫ്ലിക്സ് ശ്രമം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാനിന്‍റെ നിരക്ക് 199 രൂപയിൽ നിന്നും 149 ആയാണ് കുറച്ചത്.
സിംഗിൾ മൊബൈൽ, ടാബ്ലെറ്റ്, കംപ്യൂട്ടർ, ടെലിവിഷൻ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കാവുന്ന പ്ലാനിന്‍റെ നിരക്ക് 499 രൂപയിൽ നിന്നും 199 ആയി കുറച്ചു. രണ്ട് ഡിവൈസുകൾക്ക് എച്ച്.ഡി ഉള്ളടക്കം നൽകുന്ന പ്ലാനിന്‍റെ നിരക്ക് 699 രൂപയിൽ നിന്നും 499 രൂപയാക്കി കുറച്ചു. നാല് ഡിവൈസുകൾക്ക് അൾട്ര എച്ച്.ഡി കണ്ടന്‍റ് നൽകുന്ന പ്ലാനിന് ഇനി മുതൽ 649 രൂപ നൽകിയാൽ മതിയാകും. നേരത്തെ ഇത് 799 രൂപയായിരുന്നു. മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ വലിയ രീതിയിൽ ഉപയോക്താക്കളെ ലഭിക്കുേമ്പാഴും നെറ്റ്ഫ്ലിക്സിന് തിരിച്ചടിയായത് പ്ലാനുകളുടെ ഉയർന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ ശ്രമം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.